ബിഹാറിലെ 'വല്യേട്ടൻ' ഇനി BJP; 17 സീറ്റിൽ മത്സരിക്കും; JDU 16 സീറ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 5 സീറ്റുകളിലും ജനവിധി തേടും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎമ്മും ഓരോ സീറ്റിലും മത്സരിക്കും
ന്യൂഡൽഹി: ബിഹാറിൽ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ആകെ 40 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ ബിജെപി മത്സരിക്കും.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു) 16 സീറ്റുകളിലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 5 സീറ്റുകളിലും ജനവിധി തേടും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎമ്മും ഓരോ സീറ്റിലും മത്സരിക്കും.
എൽജെപിയുടെ ശക്തികേന്ദ്രമായ നവാഡയിൽ ഇത്തവണ ബിജെപി മത്സരിക്കും. കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച കിഷൻഗഞ്ചിൽ ജെഡിയു സ്ഥാനാർത്ഥി രംഗത്തിറങ്ങും. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും 17 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ആറു സീറ്റ് എൽജെപിക്കും നൽകി. ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണത്തിലും എൻഡിഎ ആണ് വിജയിച്ചത്. എന്നാൽ 2022ൽ നിതീഷ് ബിജെപിയെ വിട്ട് ആർജെഡിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചു മുഖ്യമന്ത്രിയായി.
advertisement
ജനുവരിയിലാണ് നിതീഷ് കുമാർ മഹാസഖ്യം വിട്ട് എൻഡിയിലേക്ക് മടങ്ങിയത്. ഈ മാസം ആദ്യം ഔറംഗാബാദിൽ പ്രധാനമന്ത്രി പങ്കെടുത്ത എൻഡിഎ റാലിയിൽ താൻ എക്കാലവും ഇനി എൻഡിഎക്കൊപ്പമായിരിക്കുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 19, 26,മേയ് 7, 13,20,25, ജൂൺ 1 തീയതികളിൽ ഏഴുഘട്ടങ്ങളിലായാണ് ഇത്തവണ ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
Summary: The seat-sharing formula among NDA constituents for the upcoming Lok Sabha elections has made one thing painfully clear – Nitish Kumar’s JD-U is no longer the big brother in the eastern state. The BJP is contesting on 17 seats and the JD-U on 16.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 18, 2024 8:14 PM IST


