ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇക്കാര്യം നിശ്ചയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 'മറ്റുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍' വ്യോമയാന മന്ത്രി പറഞ്ഞു.
നേരത്തെ വിമാന സര്‍വ്വീസുകള്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാന കമ്പനികളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ജൂലൈയില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ദിനം പ്രതി 700 വിമാന സര്‍വ്വീസുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.