പാര്ട്ടി പ്രവര്ത്തകന്റെ വീട്ടിലും മന്ത്രി താമസിക്കുകയും ഹാന്ഡ്പമ്പില്നിന്ന് വെള്ളമെടുത്ത് കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ലക്നൗ: കുളി വിഡിയോയ്ക്ക് ഉയര്ന്ന പരിഹാസങ്ങള്ക്ക് 'കുളി' കൊണ്ടുതന്നെ മറുപടി നല്കി ഉത്തര്പ്രദേശിലെ മന്ത്രി. ഉത്തര്പ്രദേശില് യോഗി ആദിത്യനാഥ് മന്ത്രിസഭയില് വിഐപി സംസ്കാരമില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വ്യവസായ മന്ത്രി നന്ദഗോപാല് ഗുപ്ത വീഡിയോ പങ്കുവെച്ചത്.
ഏപ്രില് 30-നായിരുന്നു മന്ത്രി പാര്ട്ടി പ്രവര്ത്തകന്റെ വീട്ടില് വെച്ച് പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില് ആദ്യം പങ്കുവെച്ചത്. ഇതിനെതിരെ പരിഹാസം ഉയര്ന്നതോടെയാണ് വീണ്ടും വീഡിയോ പങ്കുവെച്ച് മന്ത്രി രംഗത്തെത്തിയത്.
''യോഗി സര്ക്കാരും മുന് സര്ക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സര്ക്കാരും സാധാരണക്കാരും തമ്മില് അകലമോ വ്യത്യാസമോ ഇല്ല. ഈ സര്ക്കാരില് വിഐപി സംസ്കാരമില്ല' മന്ത്രി മറ്റൊരു ട്വീറ്റില് കുറിച്ചു. ആദ്യത്തെ വീഡിയോ പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതും രണ്ടാമത്തെ വീഡിയോ വസ്ത്രം ധരിച്ച് പുറത്തു പോകാന് ഒരുങ്ങുന്നതുമായിരുന്നു.
योगी सरकार और पिछली सरकारों में यही अंतर है। योगी सरकार में आम जनता और सरकार के बीच में न कोई दूरी है और न ही कोई अंतर और न ही कोई वीआईपी कल्चर। pic.twitter.com/tUZ0kFbV7R
— Nand Gopal Gupta 'Nandi' (@NandiGuptaBJP) May 7, 2022
റേലി ജില്ലയിലെ സന്ദര്ശന വേളയില് ഭരതൗള് ഗ്രാമത്തിലെ പാര്ട്ടി പ്രവര്ത്തകന്റെ വീട്ടിലും മന്ത്രി താമസിക്കുകയും ഹാന്ഡ്പമ്പില്നിന്ന് വെള്ളമെടുത്ത് കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.