CSIR-UGC-NET പരീക്ഷ മാറ്റി; ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ മാറ്റിവെക്കുന്നുവെന്ന് എന്‍ടിഎ

Last Updated:

ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും

യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സിഎസ്‌ഐആർ- യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒഴിവാക്കാനാകാതെ സാഹചര്യങ്ങളാലും ചില സാങ്കേതിക പ്രശ്‌നങ്ങളാലും പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഏജൻസി നല്‍കിയ വിശദീകരണം.
ഇത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ പരീക്ഷയുടെ പുതുക്കിയ തീയതി ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in വഴി പിന്നീട് അറിയിക്കും. സയൻസ് വിഷയങ്ങളിൽ കോളേജ് അധ്യാപനത്തിനും ജൂനിയർ റിസർച്ച്‌ ഫെല്ലോഷിപ്പിനുമുള്ള യോഗ്യതാ പരീക്ഷയാണ് സംയുക്ത സിഎസ്‌ഐആർ -യുജിസി നെറ്റ് പരീക്ഷ.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ 19 ന് കേന്ദ്ര സർക്കാർ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു. പിന്നാലെ വിഷയം കൂടുതൽ അന്വേഷിക്കാൻ സിബിഐയെ ഏല്‍പിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പരീക്ഷയിൽ ക്രമക്കേടുകൾ നടന്നതായാണ് സിബിഐയുടെ പ്രാഥമിക കണ്ടത്തൽ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ പറഞ്ഞു.
advertisement
"ഇതുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. എങ്കിലും ഏജൻസികളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച നടന്നിട്ടുണ്ടെന്ന സൂചനയുണ്ട്. ഇതിൽ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സ്വമേധയാ നടപടി സ്വീകരിച്ചത് " ജയ്സ്വാൾ കൂട്ടിച്ചേർത്തു. യുജിസി-നെറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
CSIR-UGC-NET പരീക്ഷ മാറ്റി; ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ മാറ്റിവെക്കുന്നുവെന്ന് എന്‍ടിഎ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement