നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം; പുതിയ പ്രഖ്യാപനവുമായി ഒഡീഷ സർക്കാർ

  ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം; പുതിയ പ്രഖ്യാപനവുമായി ഒഡീഷ സർക്കാർ

  നേരത്തെ പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരും മറ്റ് വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിനും സര്‍ക്കാർ രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭുവനേശ്വർ: ഭിന്നശേഷിക്കാരായാ ആളുകളെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുക എന്നതാണ് സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതിയുടെ മുഖ്യലക്ഷ്യം.ഭിന്നശേഷിക്കാരായ ആളുകളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

   Also Read-യുപിയിൽ ശവസംസ്കാരത്തിനിടെ ശ്മശാനത്തിന്‍റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 23 ആയി; 2 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാർ

   ഭിന്നശേഷിക്കാരായ ആളുകളെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യവും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തിന് നേരത്തെ തന്നെ സർക്കാർ 50000 രൂപ നൽകി വരുന്നുണ്ട്. ഇതാണ് രണ്ടരലക്ഷമാക്കിയിരിക്കുന്നത്. നേരത്തെ പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരും മറ്റ് വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിനും സര്‍ക്കാർ രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

   Also Read-വനിതാ കോൺസ്റ്റബിളിന്റെ ദുരൂഹ മരണം; 'പാസ്റ്റർ' അടക്കം രണ്ടു പേർ അറസ്റ്റിൽ

   'ദമ്പതികൾക്ക് സാധാരണവും മാന്യവുമായി തരത്തിൽ ജീവിതം നയിക്കാനും ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കാനും ഈ പാരിതോഷികം സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം മാത്രമാകും ഈ ധനസഹായം നൽകുക എന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്. ദമ്പതികൾ 18 ഉം 21 ഉം വയസ് പൂർത്തിയായവരായിരിക്കണം എന്നത് തന്നെയാണ് മുഖ്യ നിബന്ധന. ഒപ്പം ഇവർ സര്‍ക്കാരിന്‍റെ മറ്റൊരു പദ്ധതി വഴിയും ധനസഹായം ലഭിക്കാത്തവരായിരിക്കണം. സ്ത്രീധനം കൂടാതെയുള്ള വിവാഹമാകണമെന്നും വ്യവസ്ഥയുണ്ട്.

   Also Read-ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ബന്ധുവിനെ തിരഞ്ഞ് പൊലീസ്

   വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിനൊപ്പമായിരിക്കണം ധനസഹായത്തിന് വേണ്ടി അപേക്ഷിക്കേണ്ടത്. ദമ്പതികളുടെ പേരിൽ ജോയിന്‍റ് അക്കൗണ്ട് ആയി ആകും തുക നിക്ഷേപിക്കുക. മൂന്ന് വർഷത്തിന് ശേഷം ഇത് പിൻവലിക്കാം.
   Published by:Asha Sulfiker
   First published:
   )}