സീറ്റ്-ഷെയറിങ്ങ് മോഡൽ' അല്ല, 2024ൽ INDIA ക്ക് വേണ്ടത് 'കൗണ്ടർ മോദി മോഡൽ'

Last Updated:

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 50 ശതമാനം സീറ്റുകൾ നേടുമെന്നാണ് മോദിയുടെ പ്രവചനം

അമാൻ ശർമ
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 50 ശതമാനം സീറ്റുകൾ നേടുമെന്നു പ്രവചിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ 2024 ൽ പ്രതിപക്ഷ സഖ്യമായ ‘INDIA’ക്ക്  വേണ്ടത് കേവലം ‘സീറ്റ്-ഷെയറിങ്ങ് മോഡൽ’ അല്ല, പകരം ഒരു ‘കൗണ്ടർ മോദി മോഡൽ’ ആണ്. പരമാവധി സീറ്റുകളിൽ ഒരു പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ ‘സീറ്റ് ഷെയറിങ്ങ് മോഡൽ’ ശ്രമിക്കുന്നത്. എന്നാൽ  ഇവര്‍ക്ക് യഥാർത്ഥത്തിൽ വേണ്ടത് ഒരു ‘കൗണ്ടർ മോദി മോഡൽ’ ആണ്. കാരണം, പ്രധാനമന്ത്രിയെ മുൻനിർത്തിയാണ് ബിജെപി പ്രചാരണം നയിക്കുന്നത്. ദേശീയ തലത്തിൽ വോട്ടർമാർക്കിടയിൽ അദ്ദേഹം ജനപ്രിയനുമാണ്.
advertisement
2014 ലെയും 2019 ലെയും ലോക്സഭാ പോരാട്ടങ്ങളെ അക്ഷരാർത്ഥത്തിൽ ‘അമേരിക്കൻ പ്രസിഡൻഷ്യൽ ശൈലിയിലുള്ള’ മൽസരങ്ങളാക്കി മാറ്റിയ മോദിക്കെതിരെ നിർത്താൻ പറ്റിയ ആരെയും പ്രതിപക്ഷം ഇതുവരെ കണ്ടെത്തിയിട്ടില്ല. സീറ്റ് ഷെയറിങ്ങ് വഴി അതത് പ്രദേശങ്ങളിലെ വോട്ട് ബാങ്കുകളെ തങ്ങൾക്കൊപ്പം ചേർക്കാമെന്ന പ്രതിപക്ഷത്തിന്റെ ചിന്തയിലും ചില പ്രശ്നങ്ങളുണ്ട്.
2019 ൽ 225 ലോക്‌സഭാ സീറ്റുകളാണ് എൻഡിഎ സഖ്യം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തവണ തങ്ങൾ 50 ശതമാനത്തിലധികം വോട്ട് വിഹിതം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ഇത് മറികടക്കുക എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും. എൻഡിഎയുടെ വോട്ട് വിഹിതം 2014 ൽ 38 ശതമാനം ആയിരുന്നെങ്കില്‍ 2019 ലെ തെരഞ്ഞെടുപ്പിൽ അത് 44 ശതമാനമായി ഉയര്‍ന്നു.
advertisement
ബീഹാർ പോലുള്ള ചില സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം വിജയിച്ചിട്ടുണ്ടാകാം. പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കെതിരെ ശക്തമായി ഉയർന്നു വരാൻ അവർക്കായിട്ടില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയും ബിഎസ്‌പിയും സഖ്യമുണ്ടാക്കിയിരുന്നു. ഉത്തർപ്രദേശിൽ എൻഡിഎയുടെ സീറ്റുകൾ 2014 ൽ 73 ആയിരുന്നു എങ്കിൽ 2019 ൽ അത് 64 ആയി ചുരുക്കാൻ പ്രതിപക്ഷ സഖ്യത്തിനായി. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അസംഗഢ്, രാംപൂർ, എന്നീ രണ്ട് ലോക്‌സഭാ സീറ്റുകൾ ബിജെപി തിരിച്ചുപിടിച്ചു.
advertisement
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അൽപം കൂടി വെല്ലുവിളി നിറഞ്ഞതാണ്. ഈ സംസ്ഥാനങ്ങളിലെ മുൻനിര പ്രാദേശിക പാർട്ടികൾ കോൺഗ്രസിനൊപ്പം സഖ്യം ചേരാൻ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന അതികായനാണ് പ്രതിപക്ഷ പാർട്ടികൾ നേടിരുന്ന ഏറ്റവും വലിയ വെല്ലുവിളി. 2014 ലും 2019 ലും രാഹുൽ ഗാന്ധിയെ വോട്ടർമാർ നിരസിച്ചതിനാൽ, ഇത്തവണ പ്രതിപക്ഷ പാളയം അദ്ദേഹത്തെ തങ്ങളുടെ മുഖമായി ഉയർത്തിക്കാട്ടാൻ സാധ്യതയില്ല. വോട്ടർമാർക്കിടയിലുള്ള മോദിയുടെ ജനപ്രീതിയും പ്രതിപക്ഷത്തെ നേരിടാൻ തങ്ങളെ സഹായിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
സീറ്റ്-ഷെയറിങ്ങ് മോഡൽ' അല്ല, 2024ൽ INDIA ക്ക് വേണ്ടത് 'കൗണ്ടർ മോദി മോഡൽ'
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement