മണിപ്പൂരിൽ ഈസ്റ്റർ അവധി; ഞായർ പ്രവൃത്തി ദിനമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ ശനിയും ഞായറും പ്രവർത്തിദിനമാക്കിയത്
ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമാക്കിയ ഉത്തരവ് മണിപ്പുര്‍ സര്‍ക്കാര്‍ പിൻവലിച്ചു. ഈസ്റ്റർ ദിനമായ 31ന് പ്രവൃത്തിദിനമാക്കിയ ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്നാണ് പിൻവലിച്ചത്. ശനിയാഴ്ച (30) മാത്രമായിരിക്കും പ്രവൃത്തിദിനം.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ ശനിയും ഞായറും പ്രവർത്തിദിനമാക്കിയത്.
ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ്

ഇന്ന് പുറത്തിറങ്ങിയ പുതിയ ഉത്തരവ്

സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം.
advertisement
യേശുക്രിസ്തുവിന്റെ ഉയിർപ്പിന്‍റെ ഓര്‍മപുതുക്കുന്ന ദിനമാണ് ഈസ്റ്റര്‍. ക്രൈസ്തവ വിശ്വാസികള്‍ പ്രധാനമായി കാണുന്ന ഈസ്റ്റര്‍ ദിവസം പ്രവൃത്തിദിനമാക്കിയതില്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കളും ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Imphal,Imphal,Manipur
First Published :
March 28, 2024 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരിൽ ഈസ്റ്റർ അവധി; ഞായർ പ്രവൃത്തി ദിനമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു