മൂകാംബികയിലേക്ക് ട്രെയിന്‍ കിട്ടിയില്ല; റയില്‍വേ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

Last Updated:

പിഴത്തുകയ്ക്ക് പുറമെ കോടതി ചെലവിനത്തില്‍ 2,500 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു

News18
News18
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്ക് കണക്ഷന്‍ ട്രെയിന്‍ കിട്ടാത്തതിന് ദക്ഷിണ റയില്‍വേ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേര്‍ക്ക് 10,000 രൂപ വീതം രൂപ ദക്ഷിണ റയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
ഇതിനു പുറമെ കോടതി ചെലവിനത്തില്‍ 2,500 രൂപ നല്‍കാനും കമ്മീഷന്‍ റയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ തിരുവനന്തപുരത്തുനിന്നും യാത്രതിരിച്ച ട്രെയിന്‍ മംഗലാപുരത്ത് എത്താൻ വൈകി.തുടര്‍ന്ന് ബെന്ദൂർ മൂകാംബിക റോഡ് സ്റ്റേഷനിലേക്കുള്ള ട്രെയിനിൽ കയറാൻ പറ്റിയില്ല.
പരാതിക്കാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് മാവേലി എക്‌സ്പ്രസിന് ടിക്കറ്റ് ബുക്ക് ചെയ്താണ് മംഗലാപുരത്ത് എത്തിയത്. 2017 ഓഗസ്റ്റ് 10 ന് തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ച ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.05-നാണ് മംഗലാപുരത്ത് എത്തേണ്ടിയിരുന്നത്. ഇവിടെ നിന്നും മംഗലാപുരം-കാര്‍വാര്‍ എക്‌സ്പ്രസില്‍ കയറി ബൈന്ദൂര്‍ സ്റ്റേഷനില്‍ ഇറങ്ങി മൂകാംബികയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍, മാവേലി എക്‌സ്പ്രസ് മംഗലാപുരം സ്റ്റേഷനിൽ എത്താന്‍ വൈകിയതിനാൽ ബൈന്ദൂരിലേക്കുള്ള ട്രെയിന്‍ കിട്ടിയില്ല എന്നതാണ് പരാതി.
advertisement
മാവേലി എക്‌സ്പ്രസ് ഓഗസ്റ്റ് 11 രാവിലെ 8.20-ന് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ പരിധിയില്‍ എത്തിയിരുന്നുവെങ്കിലും ബൈന്ദൂരിലേക്കുള്ള ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സമയം വരെ ഔട്ടറില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ ആരോപിച്ചു. ഒന്‍പത് മണിക്കാണ് ബൈന്ദൂരിലേക്കുള്ള മംഗലാപുരം-കാര്‍വാര്‍ ട്രെയിന്‍ പുറപ്പെടേണ്ട സമയം. പ്ലാറ്റ്‌ഫോമുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ഈ ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതുവരെ മാവേലി എക്‌സ്പ്രസ് ഔട്ടറില്‍ പിടിച്ചിട്ടുവെന്നും യാത്രക്കാർ ആരോപിച്ചു.
റയില്‍വേയുടെ കൃത്യതയില്ലായ്മ കാരണം മംഗലാപുരത്തുനിന്നും കൊല്ലൂരിലേക്ക് ബസ്സില്‍ യാത്രചെയ്യേണ്ടിവന്നതായും ഇത് സാമ്പത്തിക നഷ്ടത്തിനും മാനസിക പ്രയാസത്തിനും കാരണമായെന്നും പരാതിക്കാര്‍ പറയുന്നു.
advertisement
മാവേലി എക്‌സ്പ്രസ് രാവിലെ 9.08ന് മംഗലാപുരം സ്റ്റേഷനില്‍ എത്തിയതായി റയില്‍വേ കോടതിയെ അറിയിച്ചു. മംഗലാപുരം-കാര്‍വാര്‍ എക്‌സ്പ്രസ് മാവേലി എക്‌സ്പ്രസിനുള്ള കണക്ഷന്‍ ട്രെയിനാണെന്ന വാദം വസ്തുതാപരമായി തെറ്റാണെന്നും അതുകൊണ്ട് ഈ ട്രെയിന്‍ എത്തുന്നതുവരെ മറ്റേ ട്രെയിന്‍ പിടിച്ചിടാന്‍ കഴിയില്ലെന്നും റയില്‍വേ വ്യക്തമാക്കി. കാര്‍വാര്‍ എക്‌സ്പ്രസ് 9 മണിക്കാണ് മംഗലാപുരം സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടതെന്നും റയില്‍വേ അറിയിച്ചു.
പരാതിക്കാര്‍ക്ക് നല്‍കിയ ടിക്കറ്റുകള്‍ തിരുവനന്തപുരത്ത് നിന്ന് മൂകാംബിക റോഡിലേക്കുള്ളതായതിനാല്‍ മംഗലാപുരം-കാര്‍വാര്‍ എക്‌സ്പ്രസ് കണക്ഷന്‍ ട്രെയിന്‍ അല്ലെന്ന റയില്‍വേയുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. മൂകാംബിക റോഡിലേക്കുള്ള ട്രെയിന്‍, കണക്ഷന്‍ ട്രെയിന്‍ അല്ലെങ്കിലും ആദ്യ ട്രെയിന്‍ എത്താന്‍ വൈകിയതിനാല്‍ പരാതിക്കാര്‍ക്ക് രണ്ടാമത്തെ ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
advertisement
8.05ന് എത്തേണ്ട ട്രെയിന്‍ 9.08ന് വൈകി എത്തിയതിന് റയില്‍വേ ഒരു തെളിവും ഹാജരാക്കിയില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പൊതുഗതാഗതം നിലനില്‍ക്കണമെങ്കില്‍, സ്വകാര്യ കമ്പനികളുമായി മത്സരിക്കണമെങ്കില്‍ അതിന്റെ സംവിധാനവും തൊഴില്‍ സംസ്‌കാരവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പിവി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിആര്‍ വിജു എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാത്രക്കാരില്‍ ഒരാളായ അഡ്വക്കേറ്റ് എന്‍ആര്‍ രവികൃഷ്ണന്‍ പരാതിക്കാര്‍ക്കുവേണ്ടി ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/India/
മൂകാംബികയിലേക്ക് ട്രെയിന്‍ കിട്ടിയില്ല; റയില്‍വേ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement