നവരാത്രിയിൽ നരേന്ദ്രമോദി രചിച്ച ഗർബ ഗാനം; ആലപിച്ച യുവ ഗായിക പൂർവ മന്ത്രിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Last Updated:

'ആവതി കലായ്' എന്ന പേരില്‍ രചിച്ച ഗര്‍ബ ഗാനം ദുര്‍ഗാദേവിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഗായിക പൂര്‍വ മന്ത്രിയാണ് ഈ ഗര്‍ബ ഗാനം ആലപിച്ചിരിക്കുന്നത്

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദുര്‍ഗാദേവിയ്ക്ക് സമര്‍പ്പണമായി രചിച്ച 'ഗര്‍ബ' ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ആവതി കലായ്' എന്ന പേരില്‍ രചിച്ച ഗര്‍ബ ഗാനം ദുര്‍ഗാദേവിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഗായിക പൂര്‍വ മന്ത്രിയാണ് ഈ ഗര്‍ബ ഗാനം ആലപിച്ചിരിക്കുന്നത്.
'നവരാത്രിയുടെ ശുഭകരമായ ഈ വേള ആളുകള്‍ വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. ദുര്‍ഗാദേവിയോടുള്ള ഭക്തി എല്ലാവരെയും ഐക്യപ്പെടുത്തുന്നു. ഭക്തിയുടെയും സന്തോഷത്തിന്റെയും ഈ വേളയില്‍ ഞാന്‍ രചിച്ച 'ആവതി കലായ്' എന്ന ഗര്‍ബ ഗാനം ദേവിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. ദുര്‍ഗാദേവിയുടെ അനുഗ്രഹം നമുക്ക് എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു,' മോദി എക്‌സില്‍ കുറിച്ചു.
advertisement
advertisement
താനെഴുതിയ ഗര്‍ബാ ഗാനം ആലപിച്ചതിന് ഗായിക പൂര്‍വ മന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. ഗുജറാത്തിലെ ഒരു നാടോടി നൃത്തരൂപമാണ് ഗര്‍ബ. നവരാത്രി ആഘോഷങ്ങളില്‍ ഗര്‍ബയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. 2023 ഡിസംബറില്‍ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലും ഗര്‍ബ നൃത്തരൂപം ഇടംനേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
നവരാത്രിയിൽ നരേന്ദ്രമോദി രചിച്ച ഗർബ ഗാനം; ആലപിച്ച യുവ ഗായിക പൂർവ മന്ത്രിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement