ന്യൂഡൽഹി: വരുന്ന പരീക്ഷാകാലത്തെ സമ്മർദ്ദമില്ലാതെ അതിജീവിക്കാൻ മൂല്യവത്തായ ഉപദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായി സംവദിക്കും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംവദിക്കുക. ന്യൂഡൽഹിയിലെ താക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരീക്ഷ പേ ചർച്ചയുടെ മൂന്നാമത് എഡിഷൻ നടക്കുന്നത്.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി യു ട്യൂബിൽ തത്സമയം വീക്ഷിക്കാവുന്നത് ആയിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 2000 ത്തോളം പേർ പങ്കെടുത്തും. ഉപന്യാസ മത്സരം നടത്തിയാണ് പരിപാടിയിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുത്തത്.
കൃതജ്ഞതയാണ് മഹത്തരം, നിങ്ങളുടെ ആഗ്രഹങ്ങളെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ഭാവി, പരീക്ഷകളെ പരീക്ഷിക്കുക, നമ്മുടെ കടമകൾ എന്നീ വിഷയങ്ങളിൽ ആയിരുന്നു ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുക.
2019 ഡിസംബർ രണ്ടു മുതൽ 23 വരെ ആയിരുന്നു മത്സരത്തിനുള്ള രചനകൾ www.mygov.in എന്ന വെബ്സൈറ്റ് മുഖേന സ്വീകരിച്ചിരുന്നത്. മൂന്നു ലക്ഷത്തോളം കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്. 2.6 ലക്ഷം വിദ്യാർഥികൾ രചനകൾ അയയ്ക്കുകയും ചെയ്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.