advertisement

Pariksha Pe Charcha-2020 |ഇത്തവണ പ്രധാനമന്ത്രി സംവദിക്കുന്നത് 2000 വിദ്യാർഥികളുമായി

Last Updated:

ന്യൂഡൽഹിയിലെ താക്കത്തോറ സ്റ്റേഡിയത്തിലാണ് ജനുവരി 20ന് പരീക്ഷ പേ ചർച്ച നടക്കുന്നത്.

ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കുന്ന തരത്തിൽ കുട്ടികളെ മാറ്റിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ചയിൽ ഇത്തവണ പ്രധാനമന്ത്രി സംവദിക്കുന്നത് 2000ത്തോളം വിദ്യാർഥികളുമായി. ന്യൂഡൽഹിയിലെ താക്കത്തോറ സ്റ്റേഡിയത്തിലാണ് ജനുവരി 20ന് പരീക്ഷ പേ ചർച്ച നടക്കുന്നത്.
മൈ ഗവൺമെന്‍റുമായി ചേർന്ന് എച്ച് ആർ ഡി മന്ത്രാലയം 9 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി ചെറു ഉപന്യാസ മത്സരം സംഘടിപ്പിച്ചിരുന്നു. ഉപന്യാസ രചന മത്സരത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്കാണ് പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ സംവദിക്കാൻ അവസരമുള്ളത്.
2019 ഡിസംബർ രണ്ടു മുതൽ 23 വരെ ആയിരുന്നു മത്സരത്തിനുള്ള രചനകൾ www.mygov.in എന്ന വെബ്സൈറ്റ് മുഖേന സ്വീകരിച്ചിരുന്നത്. മൂന്നു ലക്ഷത്തോളം കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്. 2.6 ലക്ഷം വിദ്യാർഥികൾ രചനകൾ അയയ്ക്കുകയും ചെയ്തു. 2019ൽ
advertisement
1.03 ലക്ഷം കുട്ടികൾ മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ പരീക്ഷ പേ ചർച്ചയുടെ ആദ്യ എഡിഷൻ 2018 ഫെബ്രുവരി 16ന് ആയിരുന്നു സംഘടിപ്പിച്ചത്. രണ്ടാമത്തെ എഡിഷൻ 2019 ജനുവരി 29ന് ഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്.
കഴിഞ്ഞവർഷം 8.5 കോടിയിൽ അധികം വിദ്യാർഥികൾ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും പരിപാടി കാണുകയും കേൾക്കുകയും ചെയ്തു. ട്വിറ്ററിൽ പരീക്ഷ പേ ചർച്ച ട്രെൻഡിംഗ് ആകുകയും ചെയ്തു. യു ട്യൂബിലും ഫേസ്ബുക്ക് ലൈവിലും ഈ പരിപാടി വ്യാപകമായി കാണുകയും ചെയ്തിരുന്നു. വിദേശത്തുള്ള ഇന്ത്യൻ സമൂഹവും കഴിഞ്ഞവർഷം പരിപാടിക്ക് പിന്തുണയുമായി എത്തി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Pariksha Pe Charcha-2020 |ഇത്തവണ പ്രധാനമന്ത്രി സംവദിക്കുന്നത് 2000 വിദ്യാർഥികളുമായി
Next Article
advertisement
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
  • എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ തള്ളി വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിച്ചു

  • സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങൾ വിശദീകരിച്ച ശേഷം കമ്മീഷൻ പത്രിക അംഗീകരിച്ചു

  • പത്രിക പിൻവലിക്കൽ അവസാന തീയതി മാർച്ച് 26, തെരഞ്ഞെടുപ്പ് ഏപ്രിൽ 9, വോട്ടെണ്ണൽ മെയ് 4

View All
advertisement