News18 Malayalam
Updated: October 27, 2020, 6:24 PM IST
Bihar Election
'ലാലുപ്രസാദിന് 8-9 മക്കള്‍ ഉണ്ട്. അവര്‍ക്ക് പെണ്മക്കളില് വിശ്വാസമില്ല. കുറേ പെണ്‍കുട്ടികള്‍ക്ക് ശേഷമാണ് അവര്‍ക്ക് ഒരു ആണ്‍കുട്ടി ഉണ്ടായത്. നിങ്ങള്‍ക്ക് എല്ലാവര്ക്കും അതറിയാം. ഇത്തരത്തിലൊരു ബിഹാറിനെയാണ് ആര്‍ജെഡി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്'. ഇതായിരുന്നു കഴിഞ്ഞദിവസം നിതീഷ് കുമാര്‍ പറഞ്ഞത്.
നിതീഷ് കുമാറിന്റെ ഈ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിലാണ് തേജസ്വി യാദവ് മറുപടി നൽകിയത്. എന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ സഹോദരങ്ങളെയാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിനും ആറ് സഹോദരങ്ങളാണുള്ളതെന്നും തേജസ്വി യാദവ് പറഞ്ഞു.
Also Read
പട്ടാപ്പകൽ കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ
നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ തന്റെ മാതാവിന്റേയും സ്ത്രീകളുടേ വികാരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളവയാണ്. നിതീഷ് ജി ക്ഷീണിതനാണ്. അദ്ദേഹം മാനസികമായും ശാരീരികമായും തളര്‍ന്നു. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഞാന്‍ അനുഗ്രഹമായി കാണുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ഒക്ടോബര്‍ 28നാണ് ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
Published by:
user_49
First published:
October 27, 2020, 6:23 PM IST