'ആയിരം വർഷം കഴിഞ്ഞിട്ടും നിരന്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടും പ്രൗഢിയോടെ സോമനാഥ ക്ഷേത്രം': പ്രധാനമന്ത്രി മോദി
- Published by:Sneha Reghu
- news18-malayalam
Last Updated:
''ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ വിളംമ്പരം'' എന്നാണ് സോമാനാഥ് ക്ഷേത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്
സോമനാഥ ക്ഷേത്രത്തിന്റെ പൈതൃകത്തെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ 1000 വര്‍ഷങ്ങള്‍ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.. കഴിഞ്ഞ 1000 വര്‍ഷക്കാലത്തെ അതിജീവനവും പുനരുജ്ജീവനവും ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ ശേഷിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി 1026-ല്‍ ക്ഷേത്രത്തിനെതിരേ നടന്ന ആദ്യ ആക്രമണം നടന്നിട്ട് ആയിരം വര്‍ഷം പിന്നിടുകയാണ് ഈ വര്‍ഷം. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ ശക്തിയുടെ കാലാതീതമായ പ്രതീകമാണ് സോമനാഥ ക്ഷേത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ക്ഷേത്രത്തെ നശിപ്പിക്കാന്‍ ആവര്‍ത്തിച്ച് ശ്രമങ്ങള്‍ നടത്തിയിട്ടും അത് വീണ്ടും ഉയര്‍ന്നുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം ആദ്യമായി ആക്രമിക്കപ്പെട്ടത് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ഡി. 1016ല്‍ ആണെങ്കിലും ഇന്ന് അത് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരമായ പ്രഭാസ് പടാനില്‍ പ്രതാപത്തോടെ നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
''ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ വിളംമ്പരം'' എന്നാണ് സോമാനാഥ് ക്ഷേത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ദ്വാദശ ജ്യോതിര്‍ലിംഗ് സ്‌തോത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതാണ് സോമനാഥ ക്ഷേത്രമെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ മേധാവി കൂടിയായ പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തരും വിശ്വാസികളും ഇവിടെ ദര്‍ശനം നടത്തി വരുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, വിദേശ മണ്ണില്‍ നിന്നുള്ള അക്രമികള്‍ ഈ ക്ഷേത്രം ആവര്‍ത്തിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. അവരുടെ ലക്ഷ്യം ഭക്തിയായിരുന്നില്ലെന്നും മറിച്ച് ക്ഷേത്രത്തെ തകര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹ്‌മീദ് ഓഫ് ഗസ്‌നി ക്ഷേത്രത്തിന് നേരെ നടത്തിയ ആദ്യ ആക്രമണത്തിന്റെ 1000 വര്‍ഷങ്ങള്‍ ആചരിക്കുന്ന വേളയില്‍ ക്ഷേത്രത്തിന്റെ നിലനില്‍പ്പ് ഇന്ത്യയുടെ പ്രതിരോധശേഷിയെയും നിലനില്‍ക്കുന്ന ആത്മീയ ശക്തിയെയും പ്രതിഫലിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
''സോമനാഥിന് വലിയ ആത്മീയ പ്രധാന്യമുണ്ടായിരുന്നു. വലിയ സാമ്പത്തിക സ്വാധീനമുള്ള ഒരു സമൂഹത്തിന് ശക്തി പകരുന്ന തീരപ്രദേശമായിരുന്നു അത്. കടല്‍ കടന്നെത്തിയ വ്യാപാരികളും നാവികരും ക്ഷേത്രത്തിന്റെ മഹത്വത്തിന്റെ കഥകള്‍ ദൂരദേശങ്ങളില്‍ പോയി പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ആദ്യ ആക്രമണത്തിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സോമനാഥിന്റെ കഥ നാശത്തിന്റേതല്ലെന്ന് സംശയമില്ലാതെ പറയാന്‍ എനിക്ക് അഭിമാനമുണ്ട്. ഭാരതമാതാവിന്റെ കോടിക്കണക്കിന് മക്കളുടെ അചഞ്ചലമായ ധൈര്യത്താല്‍ അത് നിര്‍വചിക്കപ്പെട്ടിരിക്കുന്നു,'' പ്രധാനമന്ത്രി ബ്ലോഗില്‍ കുറിച്ചു.
advertisement
പുരാത കാലം മുതല്‍ തന്നെ സോമനാഥ് വിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അതീതമായി ആളുകളെ ഒന്നിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു ജൈന സന്യാസിയുടെ പ്രാര്‍ത്ഥന ഉദ്ധരിച്ച അദ്ദേഹം ക്ഷേത്രം മനസ്സിനെയും ആത്മാവിനെയും ഉണര്‍ത്തുന്നത് തുടരുകയാണെന്നും പറഞ്ഞു. നശിപ്പിക്കപ്പെട്ട് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും സോമനാഥ് വിശ്വാസത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രത്യാശയുടെയും ശാശ്വത പ്രതീകമായി നിലകൊള്ളുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
''1026-ലെ ആദ്യ ആക്രമണത്തിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും, സോമനാഥിലെ കടല്‍ അന്നത്തെ അതേ തീവ്രതയോടെ അലറുന്നു. സോമനാഥിന്റെ തീരങ്ങളെ കഴുകുന്ന തിരമാലകള്‍ ഒരു കഥ പറയുന്നു. എന്തായാലും, തിരമാലകളെപ്പോലെ, അത് വീണ്ടും വീണ്ടും ഉയര്‍ന്നുകൊണ്ടിരുന്നു. ഭൂതകാലത്തില്‍ ക്ഷേത്രം ആക്രമിച്ചവര്‍ ഇപ്പോള്‍ കാറ്റിലെ പൊടിയാണ്. അവരുടെ പേരുകള്‍ നാശത്തിന്റെ പര്യായമാണ്. ചരിത്രത്തിന്റെ വാര്‍ഷികങ്ങളില്‍ അവ അടിക്കുറിപ്പുകള്‍ മാത്രമാകുന്നു. അതേസമയം സോമനാഥ് ശോഭയോടെ, ചക്രവാളത്തിനപ്പുറത്തേക്ക് പ്രസരിക്കുന്നു. 1026-ലെ ആക്രമണത്തില്‍ മങ്ങാതെ നിലനിന്ന നിത്യ ചൈതന്യത്തെ ഓര്‍മ്മിപ്പിക്കുന്നു. വെറുപ്പിനും മതഭ്രാന്തിനും ഒരു നിമിഷത്തേക്ക് നശിപ്പിക്കാനുള്ള ശക്തിയുണ്ടെങ്കിലും, നന്മയുടെ ശക്തിയിലുള്ള വിശ്വാസത്തിനും ബോധ്യത്തിനും നിത്യതയ്ക്കായി സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന് പറയുന്ന പ്രത്യാശയുടെ ഗാനമാണ് സോമനാഥ്,'' പ്രധാനമന്ത്രി മോദി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi
First Published :
Jan 05, 2026 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആയിരം വർഷം കഴിഞ്ഞിട്ടും നിരന്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടും പ്രൗഢിയോടെ സോമനാഥ ക്ഷേത്രം': പ്രധാനമന്ത്രി മോദി








