'നരേന്ദ്രമോദി ലോകനേതാക്കൾക്ക് ഏറ്റവും പ്രിയങ്കരൻ'; പ്രശംസയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

Last Updated:

'ജനങ്ങളിൽ നിന്നും മോദിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹത്തെ ലോകമറിയുന്ന നേതാക്കളിലൊരാളാക്കി മാറ്റി' ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ന്യൂഡൽഹി: ലോകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. മെലോനിയുടെ ഇന്ത്യ സന്ദർശന വേളയിലാണ് ഈ പ്രസ്താവന. ജനങ്ങളിൽ നിന്നും മോദിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹത്തെ ലോകമറിയുന്ന നേതാക്കളിലൊരാളാക്കി മാറ്റിയെന്നും അവർ പറഞ്ഞു. റെയ്‌സിന ഡയലോഗ്‌സ് എന്ന പരിപാടിക്കിടെയായിരുന്നു മെലോനി തന്റെ അഭിപ്രായം പങ്കുവച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഒബ്‌സർവർ റിസർച്ചർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയാണ് റെയ്‌സിന ഡയലോഗ്‌സ്. ജിയോ-പൊളിറ്റിക്‌സ് കേന്ദ്രീകരിച്ചുള്ള ഒരു സമ്മേളനം കൂടിയാണിത്. ‘ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ലോകത്തെ പ്രമുഖ നേതാവായി മാറാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും അക്കാര്യത്തിൽ ആശംസകൾ നേരുന്നുവെന്നും,’ റെയ്‌സിന ഡയലോഗ്‌സിന്റെ ഉദ്ഘാടന വേളയിൽ ജോർജിയ മെലോനി പറഞ്ഞു.
അതേസമയം സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ചർച്ചകൾ നടന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
advertisement
ഉഭയകക്ഷി ചർച്ചയിലെ പ്രധാന കാര്യങ്ങൾ
ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ആദ്യ ഏഷ്യൻ സന്ദർശനത്തിന് ഇന്ത്യയെ തിരഞ്ഞെടുത്തത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്. ആഗോള-പ്രാദേശിക വിഷയങ്ങളിൽ മോദിയുടെ ഇടപെടൽ സ്വാഗതാർഹമെന്ന് ജോർജിയ മെലോനി പറഞ്ഞു.
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൈനികാഭ്യാസം, സമുദ്ര സഹകരണം, ബഹിരാകാശ സഹകരണം തുടങ്ങിയ മേഖലകളെപ്പറ്റിയും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ഭാവിയിലെ ഏത് പ്രശ്‌നത്തെയും നേരിടുന്നതിനും, ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ആവശ്യകതെയപ്പറ്റിയും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.
advertisement
സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളെപ്പറ്റിയും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയും ഇറ്റലിയും കഴിഞ്ഞ വർഷം 15 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി മോദി, ജോർജിയ മെലോനിയോട് നിർദ്ദേശിച്ചു.
ഡിസൈൻ, ഇന്നോവേഷൻ, നിർമ്മാണ മേഖല, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളുമായുള്ള ചർച്ചകളും ഇരു നേതാക്കളും നടത്തി. അന്താരാഷ്ട്ര വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയുടെ ജി-20 അധ്യക്ഷ പദത്തിന് പിന്തുണ നൽകുന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ റഷ്യ-യുക്രൈൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ ജോർജിയ മെലോനി പിന്തുണയ്ക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
'നരേന്ദ്രമോദി ലോകനേതാക്കൾക്ക് ഏറ്റവും പ്രിയങ്കരൻ'; പ്രശംസയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement