'സാഹോദര്യവും സഹാനുഭൂതിയും ഉയരട്ടെ': നബിദിന സന്ദേശത്തിൽ പ്രത്യാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

'ഈദ് മിലാദ് ഉൻ നബിയുടെ ഈ വേളയിൽ ദയയുടെയും സാഹോദര്യത്തിന്‍റെയും ചൈതന്യം എല്ലാവരെയും നയിക്കട്ടെ എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചു കൊണ്ട് കുറിച്ചത്.

News18 Malayalam | news18-malayalam
Updated: October 30, 2020, 2:44 PM IST
'സാഹോദര്യവും സഹാനുഭൂതിയും ഉയരട്ടെ': നബിദിന സന്ദേശത്തിൽ പ്രത്യാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Narendra Modi
  • Share this:
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ഏവർക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനത്തിൽ എല്ലായിടത്തും സാഹോദര്യവും അനുകമ്പയും വർധിക്കട്ടെയെന്ന പ്രത്യാശ  പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രി മിലാദ്-ഉൻ-നബി ആശംസകൾ നേർന്നിരിക്കുന്നത്.'എല്ലാവർക്കും മിലാദ്-ഉൻ-നബി ആശംസകൾ. ഈ ദിനം എല്ലായിടത്തും സാഹോദര്യവും അനുകമ്പയും വർധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക. ഈദ് മുബാറക്ക്'. മോദി ട്വീറ്റിൽ കുറിച്ചു.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും നബിദിന ആശംസകൾ പങ്കുവച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമത്തിനായി പ്രവാചകന്‍റെ വാക്കുകളും പ്രവൃത്തിയും പിന്തുടരുക എന്നാണ് നബിദിന സന്ദേശത്തിൽ രാഷ്ട്രപതി കുറിച്ചത്. 'പ്രവാചകനായ മുഹമ്മദിന്‍റെ ജന്മദിനമായ മിലാദ് ഉൻ നബിയുടെ ഈ ദിനത്തിൽ എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിലെയും വിദേശങ്ങളിലെയും മുസ്ലീം സഹോദരി-സഹോദരന്മാർക്ക് ആശംസകള്‍ നേരുന്നു. സാമൂഹിക ക്ഷേമത്തിനും സമൂഹത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും ആയി അദ്ദേഹം പഠിപ്പിച്ച കാര്യങ്ങളും അദ്ദേഹത്തിന്‍റെ പ്രവർത്തികളും പിന്തുടരാം' രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

'ഈദ് മിലാദ് ഉൻ നബിയുടെ ഈ വേളയിൽ ദയയുടെയും സാഹോദര്യത്തിന്‍റെയും ചൈതന്യം എല്ലാവരെയും നയിക്കട്ടെ എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചു കൊണ്ട് കുറിച്ചത്.
Published by: Asha Sulfiker
First published: October 30, 2020, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading