Delhi Riots | ഡൽഹി കലാപം: ഗൂഢാലോചന നടത്തി; അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി ഡൽഹി പൊലീസ്. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികവിദഗ്ധ ജയന്തി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്. ഗൂഢാലോചനാ കുറ്റമാണ് യെച്ചൂരി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരിയിലാണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ തുടർച്ചയായി വടക്കുകിഴക്കൻ ഡൽഹിയിൽ കലാപമുണ്ടായത്. കലാപത്തിൽ 53 പേർ മരിക്കുകയും 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
advertisement
കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ഇവർ ആവശ്യപ്പെട്ടെന്നാണ് മൊഴി.
അതേസമയം പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് സീതാറാം യച്ചൂരി പ്രതികരിച്ചു. ബിജെപിയുടെ നീക്കത്തില്‍ ഭയപ്പെടുന്നില്ല. ഈ അടിയന്തരാവസ്ഥയെ പരാജയപ്പെടുത്തുമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
Delhi Police is under the Centre and Home Ministry. Its illegitimate, illegal actions are a direct outcome of the politics of BJP’s top leadership. They are scared of legitimate peaceful protests by mainstream political parties & are misusing state power to target the Opposition https://t.co/8uGr4x1ylC
— Sitaram Yechury (@SitaramYechury) September 12, 2020
advertisement
ഫെബ്രുവരിയിലാണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ തുടർച്ചയായി വടക്കുകിഴക്കൻ ഡൽഹിയിൽ കലാപമുണ്ടായത്. കലാപത്തിൽ 53 പേർ മരിക്കുകയും 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
English Summary: Delhi Riots: Police Name Sitaram Yechury, Yogendra Yadav, Jayati Ghosh as Co-conspirators
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2020 6:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Delhi Riots | ഡൽഹി കലാപം: ഗൂഢാലോചന നടത്തി; അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയും