പിന്നോക്കക്കാരെ പാചക ജോലിയിൽ നിന്ന് വിലക്കിയ 120 വർഷം പഴക്കമുള്ള രാജസ്ഥാൻ ജയിൽ നിയമത്തിൽ ഭേദഗതി

Last Updated:

ജയിലിൽ പാചകം ചെയ്യാനുള്ള ചുമതല ബ്രാഹ്മണർക്കോ അല്ലെങ്കിൽ ഉയർന്ന ഹിന്ദു ജാതിയിൽ പെട്ടവർക്കോ ആയിരിക്കുമെന്നാണ് നിയമത്തിൽ പറഞ്ഞിരുന്നത്.

രാജസ്ഥാനിലെ ജയിലിൽ പാചക ജോലിക്ക് പിന്നോക്ക ജാതിയിൽ പെട്ടവരെ വിലക്കുന്ന 120 വർഷം പഴക്കമുള്ള നിയമം ഈ വർഷം വരെയും നിലനിന്നിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ജയിൽ അന്തേവാസികളായ പിന്നാക്കവിഭാഗക്കാരെ പാചക ജോലിയിൽ നിന്ന് മാറ്റി നിർത്തുന്ന നിയമമാണ് ഈ വർഷം ജനുവരിയിൽ അധികൃതർ ഭേദഗതി ചെയ്തത്.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഉണ്ടായിരുന്ന കാലത്ത് രൂപീകരിച്ച നിയമത്തിലാണ് രാജസ്ഥാനിലെ ജയിലുകളിൽ പിന്നാക്ക വിഭാഗത്തിൽപെട്ട തടവുകാരെ പാചക ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. 120 വർഷങ്ങൾക്കിപ്പുറവും ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരവും വിചിത്രവുമായ സംഗതി. ജാതി അടിസ്ഥാനത്തിൽ തടവുപുള്ളികളെ വേർതിരിക്കുന്ന നിയമം ഈ 2021 ജനുവരിയിലാണ് ഭേദഗതി ചെയ്യുന്നത്.
രാജസ്ഥാൻ ജയിൽ ഡയറക്ടർ ജനറൽ ആയ രാജീവ് ദസോത്ത് ആണ് നിയമഭേദഗതിക്ക് വേണ്ടി പരിശ്രമിച്ചത്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ ശ്രമങ്ങൾ ഫെബ്രുവരി മാസത്തോടെ ഭേദഗതിയായി മാറി.
advertisement
"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും പുതിയ നിയമങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടും തടവുകാർക്കിടയിൽ ജാതി അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന രീതി രാജസ്ഥാൻ ജയിൽ നിയമം 1951 പ്രകാരം തുടരുകയായിരുന്നു. 1894 ലെ പ്രിസൺസ് ആക്റ്റ് (1894 ലെ സെൻട്രൽ ആക്റ്റ് നമ്പർ 9) പ്രകാരം നിർമിക്കപ്പെട്ട നിയമമാണിത്"- രാജീവ് ദസോത്ത് പറയുന്നു.
ജയിലിൽ പാചകം ചെയ്യാനുള്ള ചുമതല ബ്രാഹ്മണർക്കോ അല്ലെങ്കിൽ ഉയർന്ന ഹിന്ദു ജാതിയിൽ പെട്ടവർക്കോ ആയിരിക്കുമെന്ന് ഈ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. മാത്രമല്ല, പിന്നാക്ക ജാതിയിൽ പെട്ടവർക്ക് ശുചീകരണ ജോലികളും മാറ്റിവെച്ചിരുന്നു. ഏറ്റവും ആശ്ചര്യകരമായ കാര്യമെന്തെന്നാൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും 120 വർഷം പഴക്കമുള്ള വിവേചനം തുടർന്നു എന്നതാണ്. രാജസ്ഥാൻ ഹൈക്കോടതിയും ചില എൻജിഒ സംഘടനകളുമാണ് വിവേചനത്തെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്. മനസ്സിലായ ഉടൻ തന്നെ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ രാജീവ് ദസോത്ത് ആരംഭിക്കുകയായിരുന്നു.
advertisement
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇത് വളരെ ഗൗരവമായി എടുക്കുകയും 20 ദിവസത്തിനുള്ളിൽ നിയമം ഭേദഗതി ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നതായും ദസോത്ത് പറയുന്നു.
ഈ വർഷം ഫെബ്രുവരി 12 ന് സംസ്ഥാന സർക്കാർ രാജസ്ഥാൻ ജയിൽ നിയമങ്ങൾ 1951 ഭേദഗതി ചെയ്യുകയും 2021 ൽ രാജസ്ഥാൻ ജയിലുകൾ (ഭേദഗതി) നിയമങ്ങൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പുതിയ ഭേദഗതി പ്രകാരം ജാതി പാചകം അടക്കമുള്ള ജോലികൾക്ക് തടവുകാരെ നിയോഗിക്കുന്നതിന് ജാതിയോ മതമോ മാനദണ്ഡ‍മാകരുതെന്ന് വ്യക്തമാക്കുന്നു.
advertisement
മുഖ്യമന്ത്രി അശോക് ഗെലോട്ടും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡും ഭേദഗതിയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
പിന്നോക്കക്കാരെ പാചക ജോലിയിൽ നിന്ന് വിലക്കിയ 120 വർഷം പഴക്കമുള്ള രാജസ്ഥാൻ ജയിൽ നിയമത്തിൽ ഭേദഗതി
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement