COVID 19 | 'രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് കോവിഡ്:' പ്രധാനമന്ത്രി മോദി
Last Updated:
കോവിഡ് പ്രതിസന്ധിക്ക് ഇടയിലും വിർച്വൽ സംവിധാനം വഴി ജി - 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്ന സൗദി അറേബ്യയെ പ്രധാനമന്ത്രി പ്രശംസിച്ചു.
ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് കോവിഡ് -19 വ്യാപനമെന്ന് ജി-20 ഉച്ചകോടിയിൽ പ്രധാനമന്തി നരേന്ദ്ര മോദി. സാമ്പത്തിക പ്രതിസന്ധി മറികടക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യാപാര മേഖലയ ഉത്തങ്കിപ്പിക്കുക എന്നിവയിൽ മാത്രം പരിമിതപ്പെടുത്താതെ ജി 20 നിർണ്ണായക നടപടിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മൂലധനത്തിനും ധനകാര്യത്തിനുമാണ് ഊന്നൽ നൽകി കൊണ്ടിരിക്കുന്നത്. വിശാലമായ ഹ്യൂമൻ ടാലന്റ് പൂൾ സൃഷ്ടിക്കുന്നതിന് മൾട്ടി-സ്കില്ലിംഗ്, റീ-സ്കില്ലിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
You may also like:രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം [NEWS]Covid 19 | ഇന്ത്യയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; രോഗമില്ലാത്തയാൾക്ക് ന്യൂമോണിയ പിടിപെട്ടിട്ടും പരീക്ഷണം തുടർന്നു [NEWS] SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും [NEWS]
കോവിഡിന് ശേഷമുള്ള ലോകത്ത് ‘എവിടെ നിന്നു കൊണ്ടും ജോലി ചെയ്യുക’ എന്ന ഒരു പുതിയ ശീലം രൂപപ്പെട്ടു. സാങ്കേതിക വിദ്യയെ ഈ തരത്തിലുള്ള തൊഴിൽ മേഖലയ്ക്കായി കൂടുതൽ പ്രയോജനപ്പെടുത്തണം. പുതിയ സാങ്കേതികവിദ്യ ആയാസരഹിതമായ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാകണം.
advertisement
സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കണം. പരിസ്ഥിതിയെയും പ്രകൃതിയെയും ചൂഷണം ചെയ്യാതെ ആരോഗ്യകരമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കണം. ഭരണ സംവിധാനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണം. പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ നമ്മുടെ പൗരന്മാരെ കൂടുതൽ പ്രാപ്തരാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്ക് ഇടയിലും വിർച്വൽ സംവിധാനം വഴി ജി - 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്ന സൗദി അറേബ്യയെ പ്രധാനമന്ത്രി പ്രശംസിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടി ഞായറാഴ്ച സമാപിക്കും.
advertisement
കോവിഡ് പ്രതിസന്ധി, തൊഴിൽ നഷ്ടം പരിഹരിക്കൽ എന്നിവയാണ് പ്രധാന ചർച്ചാ വിഷയം. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ഇന്ത്യ, ഉള്‍പ്പെടെ ലോകത്തിലെ വന്‍ശക്തികളായ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2020 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | 'രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് കോവിഡ്:' പ്രധാനമന്ത്രി മോദി