'റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യൂ'; നാലു ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന

Last Updated:

എല്ലാ ജനങ്ങളും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് നാലു ഭാഷകളിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോടും യുവാക്കളോടും അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ജനങ്ങളും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് നാലു ഭാഷകളിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മലയാളം, ബംഗാളി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു.
അസമിലും ബംഗാളിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അസമില്‍ ഇന്ന് അന്തിമഘട്ടമാണ്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ ഇനിയും അഞ്ചു ഘട്ടങ്ങൾ നടക്കാനുണ്ട്.
advertisement
"അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. റെക്കോർഡ് എണ്ണത്തിൽ വോട്ടുകള്‍ പോൾ ചെയ്യണമെന്ന് ഇവടത്തെ ജനങ്ങളോട്, പ്രത്യേകിച്ച് യുവ വോട്ടർമാരോട് അഭ്യർത്ഥിക്കുകയാണ്.''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സമാനമായ അഭ്യർത്ഥന മലയാളത്തിലും ബംഗാളിയിലും തമിഴിലും അദ്ദേഹം നടത്തി.
advertisement
advertisement
advertisement
നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 20 കോടി വോട്ടർമാരാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇവിടെ വേദിയായത്.
അസമിലും ബംഗാളിലും പലതവണ സന്ദർശിച്ച് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയിരുന്നു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യത്ത് ഇന്നലെ കോവിഡ് നിരക്ക് ഒരു ലക്ഷം കടന്നിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
advertisement
എല്ലാ സംസ്ഥാനങ്ങളിലും മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യൂ'; നാലു ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന
Next Article
advertisement
ഓഫിസിലെ ബാത്ത്റൂമിൽ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എഞ്ചിനീയർക്ക് പണി പോയി
ഓഫിസിലെ ബാത്ത്റൂമിൽ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എഞ്ചിനീയർക്ക് പണി പോയി
  • ചൈനയിലെ ഒരു ടെക് കമ്പനി, ജോലിസമയത്ത് ബാത്ത്‌റൂമിൽ മണിക്കൂറുകൾ ചെലവഴിച്ചതിന് എഞ്ചിനീയറെ പിരിച്ചുവിട്ടു.

  • കേസ് കോടതിയിൽ എത്തി, ഒത്തുതീർപ്പായി 30,000 യുവാൻ നഷ്ടപരിഹാരം നൽകാൻ കമ്പനി സമ്മതിച്ചു.

  • സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി, ജോലിസ്ഥലത്തിലെ സ്വകാര്യതയും ജീവനക്കാരുടെ അവകാശങ്ങളും ചർച്ചയാകുന്നു.

View All
advertisement