കോവിഡ് 19; നിലവിലെ സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും കൊറോണ നേരിടുന്നതിനും പ്രതിരോധത്തിനും നടത്തിയ തയാറെടുപ്പുകളെ കുറിച്ച് വിവരിച്ചു.
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ, കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ, സഹമന്ത്രി അശ്വിനി കുമാർ ചൗബെ, പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, കാബിനറ്റ് സെക്രട്ടറി, നിതി അയോഗ്അംഗം, ആരോഗ്യ, ഫാർമ, സിവിൽ ഏവിയേഷൻ, വിദേശകാര്യ, ആരോഗ്യ ഗവേഷണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും കൊറോണ നേരിടുന്നതിനും പ്രതിരോധത്തിനും നടത്തിയ തയാറെടുപ്പുകളെ കുറിച്ച് വിവരിച്ചു.
എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിർദ്ദേശത്തെ കുറിച്ചും യോഗം ചർച്ച ചെയ്തു.
advertisement
യോഗത്തിൽ വകുപ്പുകളുടെ പ്രവർത്തനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് എത്രയും വേഗം കൊറോണ തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനം നടത്തണം. വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത്, കഴിയുന്നത്രയും ഒത്തുചേരലുകൾ ഒഴിവാക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2020 9:26 PM IST


