ബംഗളുരുവിൽ തെരുവുനായയുടെ കടിയേറ്റാല്‍ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ധനസഹായം

Last Updated:

ചികിത്സയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ഇരയ്ക്ക് സ്വകാര്യ ആശുപത്രികളിലും ഉടനടി ചികിത്സ ഉറപ്പാക്കാന്‍ ഇത് സഹായിക്കും

(Photo: PTI)
(Photo: PTI)
തെരുവു നായ്ക്കളുടെ (stray dogs) കടിയേറ്റാല്‍ അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ബംഗളൂരുവിലെ (Bengaluru) സ്വകാര്യ ആശുപത്രികള്‍ക്ക് ധനസഹായം നല്‍കാന്‍ ഉത്തരവുമായി കര്‍ണാടക (Karnataka). ചികിത്സയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ഇരയ്ക്ക് സ്വകാര്യ ആശുപത്രികളിലും ഉടനടി ചികിത്സ ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
സമാനമായ ഉത്തരവ് 2023-ല്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ചില ഭേദഗതികളോടെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാര തുകയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗ്രേറ്റര്‍ ബംഗളൂരു മേഖലയ്ക്കാണ് ഉത്തരവ് ബാധകം.
തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ചര്‍മ്മത്തില്‍ പോറലേല്‍ക്കുന്നവര്‍ക്കും ആഴത്തിലുള്ള ചതവോ മുറിവോ സംഭവിക്കുന്നവര്‍ക്കും ഒന്നിലധികം തവണ പരിക്കേല്‍ക്കുന്നവര്‍ക്കും ഒരാള്‍ക്ക് 5,000 രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഇതില്‍ 3,500 രൂപ നഗര വികസന വകുപ്പ് (യുഡിഡി) ഇരയ്ക്ക് നേരിട്ട് നല്‍കും. ബാക്കി 1,500 രൂപ ചികിത്സാ സഹായമെന്ന നിലയ്ക്ക് സുവര്‍ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിന് കൈമാറും. കര്‍ണാടക ആരോഗ്യ വകുപ്പിന്റെ ഭാഗമാണ് ഈ ട്രസ്റ്റ്.
advertisement
അതേസമയം, തെരുവു നായ്ക്കളുടെ കടിയേറ്റോ പേവിഷബാധ മൂലമോ ഒരു വ്യക്തി മരണപ്പെട്ടാല്‍ ഇരയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കും.
ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റിയുടെ കീഴില്‍ വരുന്ന എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കേസുകള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുമായി ഒരു വെരിഫിക്കേഷന്‍ ആന്‍ഡ് കോമ്പന്‍സേഷന്‍ ഡിസ്‌ബേഴ്‌സ്‌മെന്റ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
Summary: Karnataka has ordered financial assistance to private hospitals in Bengaluru to ensure emergency treatment for stray dog ​​bites. The government will directly bear the initial costs of the treatment. This will help ensure immediate treatment for the victim in private hospitals as well. Some changes have also been made in the compensation amount for the injured. The order is applicable to the Greater Bengaluru region.
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗളുരുവിൽ തെരുവുനായയുടെ കടിയേറ്റാല്‍ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ധനസഹായം
Next Article
advertisement
കാസർഗോഡ് ഡിസിസി ഓഫീസിൽ സീറ്റ് വിഭജനത്തെ ചൊല്ലി സിനിമയിൽ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
കാസർഗോഡ് ഡിസിസി ഓഫീസിൽ സീറ്റ് വിഭജനത്തെ ചൊല്ലി സിനിമയിൽ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
  • കാസർഗോഡ് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന തർക്കത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി.

  • ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.

  • അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി, കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പകർത്തിയത്.

View All
advertisement