രാജ്യസഭാ തെരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാലിന് വോട്ട്; എം.എൽ.എയെ സി.പി.എം സസ്പെൻഡ് ചെയ്തു

രാജസ്ഥാനിലെ സി.പി.എം എം‌.എൽ‌.എ ബൽവാൻ പൂനിയയെയാണ് സസ്പെൻഡ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: June 22, 2020, 9:56 PM IST
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാലിന് വോട്ട്; എം.എൽ.എയെ സി.പി.എം സസ്പെൻഡ് ചെയ്തു
balwan poonia
  • Share this:
ജയ്പുർ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂലമായി സ്ഥാനാർഥിക്ക് വോട്ടു ചെയ്തതിന് രാജസ്ഥാനിലെ സി.പി.എം എം‌എൽ‌എ ബൽവാൻ പൂനിയയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ  കെ‌സി വേണുഗോപാൽ, നീരജ് ഡാംഗി, ബിജെപിയിലെ രാജേന്ദ്ര ഗെലോട്ട് എന്നിവരാണ് വിജയിച്ചത്. ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർത്ഥി ഓങ്കർ സിംഗ് ലഖാവത്ത് പരാജയപ്പെട്ടു.

You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]
ജൂണ്‍ 19 ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ടാം സ്ഥാനാർഥിക്ക് വിജയ സാധ്യതയുണ്ടെങ്കിൽ മാത്രം വോട്ടുചെയ്യാനാണ് സിപിഎം തങ്ങളുടെ രണ്ട് എം‌എൽ‌എമാരോട് നിർദ്ദേശിച്ചിരുന്നത്. ബൽ‌വാൻ പൂനിയ, ഗിർ‌ധാരി ലാൽ എന്നിവരാണ് സംസ്ഥാന നിയമസഭയിലെ പാർട്ടി പ്രതിനിധികൾ. പൂനിയ കോൺഗ്രസിനെ വോട്ട് ചെയ്തെങ്കിലും ഗിർ‌ധാരി ലാൽ വോട്ട് ചെയ്തില്ല. സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി പൂനിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോൺഗ്രസ് സ്ഥാനാർഥി ജയിക്കുമെന്ന് താൻ എങ്ങനെ മുൻകൂട്ടി അറിയുമെന്നാണ് പൂനിയ ചോദിക്കുന്നത്. പാർട്ടി നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ 200 അംഗങ്ങളിൽ 198 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഗിർധാരി ലാലിനെ കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസിലെ ’ഭൻവർ ലാൽ മേഘ്വാളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
First published: June 22, 2020, 9:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading