അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 16 ലക്ഷം രൂപ തിരികെ നല്‍കാതെ കര്‍ഷകന്‍; വടിയെടുത്ത് ബാങ്ക്
- Published by:Sarika N
- news18-malayalam
Last Updated:
രാജസ്ഥാനിലെ അജ്മീര്‍ ജില്ല സ്വദേശിയായ കനാറാം ജാട്ടിന്റെ അക്കൗണ്ടിലാണ് 16 ലക്ഷം രൂപ അബദ്ധത്തിൽ എത്തിയത്
|ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലേക്കുള്ള വിള ഇന്‍ഷുറന്‍സ് പ്രീമിയം തുകയാണ് അബദ്ധത്തില്‍ കനാറാം ജാട്ടിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 31നാണ് പണം കനാറാം ജാട്ടിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
ഇതോടെ ബാങ്ക് ഓഫ് ബറോഡ മാനേജര്‍ ജിതേന്ദ്ര താക്കൂര്‍ പോലീസില്‍ പരാതി നല്‍കി. ''ഡിസംബര്‍ 31ന് കനാറാം ജാട്ടിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 16 ലക്ഷം രൂപ നിക്ഷേപിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ അക്കൗണ്ടിലേക്ക് അയക്കാനിരുന്ന പണമായിരുന്നു ഇത്. അബദ്ധത്തില്‍ കനാറാമിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു,'' ജിതേന്ദ്ര താക്കൂര്‍ പറഞ്ഞു.
തിരക്കിനിടയില്‍ ജീവനക്കാര്‍ക്ക് ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും പിന്നീടുള്ള പരിശോധനയിലാണ് അക്കൗണ്ട് മാറിപ്പോയ വിവരം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കനാറാം ജാട്ട് ജനുവരി 2, 4 തീയതികളിലായി അക്കൗണ്ടില്‍ നിന്ന് 15 ലക്ഷത്തോളം രൂപ പിന്‍വലിച്ചിട്ടുണ്ട്. ഇക്കാര്യം ജനുവരി 10നാണ് ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചത്. ഇതോടെ പണം തിരികെ നല്‍കണമെന്ന് കനാറാമിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെന്നും ജിതേന്ദ്ര താക്കൂര്‍ പറഞ്ഞു.
advertisement
അക്കൗണ്ടിലെത്തിയ പണമുപയോഗിച്ച് തന്റെ കടങ്ങള്‍ വീട്ടിയെന്നാണ് കനാറാം ജാട്ട് പറയുന്നത്. ഇതോടെ ഇദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് വ്യക്തമാക്കി.
'' കനാറാം ജാട്ടിന്റെ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ രേഖകളും ബാങ്കിന്റെ പക്കലുണ്ട്. പണം തിരികെ നല്‍കിയില്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ഭൂമി ലേലം ചെയ്യും,'' ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും കനാറാം ജാട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം അന്തിമനടപടി കൈകൊള്ളുമെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
January 16, 2025 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 16 ലക്ഷം രൂപ തിരികെ നല്‍കാതെ കര്‍ഷകന്‍; വടിയെടുത്ത് ബാങ്ക്