തീകൊളുത്തി കൊന്ന ക്ഷേത്ര പൂജാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മൃതദേഹം സംസ്‌കരിച്ചു

Last Updated:

കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതൽ ബ്രാഹ്മണ സംഘടനകൾ പ്രതിഷേധത്തിലായിരുന്നു.

ജയ്പൂർ: ക്ഷേത്ര പൂജാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ പൂജാരി ബാബുലാൽ വൈഷ്ണവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ജോലിയും നൽകാൻ രാജസ്ഥാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം വന്നതോടെ 24 മണിക്കൂറിലേറെ നീണ്ട പ്രതിഷേധം അവസാനിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ സംസ്കരിച്ചു.
കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതൽ ബ്രാഹ്മണ സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളുവെന്നും അവർ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ബാബുലാലിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പ്രതികളെ സഹായിച്ച രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
advertisement
ഭൂമി തര്‍ക്കത്തെ തുടർന്ന് വ്യാഴാഴ്ചയാണ് ബുക്ന ഗ്രാമത്തിലെ രാധാ ഗോപാൽജി ക്ഷേത്ര പൂജാരിയായിരുന്ന ബാബുലാലിന്റെ ദേഹത്ത് അഞ്ച് പേരടങ്ങിയ സംഘം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂജാരി വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
advertisement
സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷിയായ ബിജെപി ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്നും ക്രിമനലുകൾ സ്വൈരവിഹാരം നടത്തുകയാണെന്നും മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണെന്നും സ്ത്രീകളും കുട്ടികളും മുതിർന്നവരും ദളിതരും സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
തീകൊളുത്തി കൊന്ന ക്ഷേത്ര പൂജാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മൃതദേഹം സംസ്‌കരിച്ചു
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement