'പാർലമെന്‍റിൽ ചെങ്കോൽ തമിഴർക്ക് അഭിമാനം'; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രജനികാന്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
'തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നം - ചെങ്കോൽ - ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും'
പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘ചെങ്കോൽ’ സ്ഥാപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് നടൻ രജനീകാന്ത് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. ഈ നീക്കം തമിഴർക്ക് അഭിമാനകരമാണെന്ന് രജനികാന്ത് പറഞ്ഞു. ഒരു ട്വീറ്റിൽ, തമിഴ് സൂപ്പർസ്റ്റാർ ഇങ്ങനെ പറഞ്ഞു, “തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നം – ചെങ്കോൽ – ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴരുടെ അഭിമാനമുയർത്തിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി @narendramodiക്ക് എന്റെ ആത്മാർത്ഥമായ നന്ദി’.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി അദീനം പുരോഹിതന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ചെങ്കോൽ’ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് രജനികാന്തിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പുരോഹിതരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. കടമയുടെ പാതയിലൂടെ നടക്കണമെന്നും പൊതുജനങ്ങളോട് ഉത്തരവാദികളായിരിക്കണമെന്നും ഈ ചെങ്കോൽ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.
advertisement
വെള്ളിയും സ്വർണ്ണവും കൊണ്ട് നിർമ്മിച്ച അഞ്ചടി നീളമുള്ള ചെങ്കോൽ 1947 ഓഗസ്റ്റ് 14-ന് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി, മൌണ്ട് ബാറ്റൺ പ്രഭു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് കൈമാറി. പഴയ തമിഴ് രാജ്യങ്ങളിലെ ഭരണത്തിന്റെ പ്രതീകമായ ചെങ്കോൽ, മദ്രാസ് (ഇപ്പോൾ ചെന്നൈ) ജ്വല്ലറിക്കാരായ വുമ്മിഡി ബങ്കാരു ചെട്ടി നിർമ്മിച്ചതാണ്, അലഹബാദ് മ്യൂസിയത്തിൽ ഇത് പ്രദർശനത്തിനായി സൂക്ഷിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 28, 2023 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പാർലമെന്‍റിൽ ചെങ്കോൽ തമിഴർക്ക് അഭിമാനം'; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രജനികാന്ത്