Rajnath Singh Interview: 'ഏക സിവില്‍ കോഡ് നടപ്പാക്കൽ ഞങ്ങളുടെ പ്രതിബദ്ധത, എന്‍ആര്‍സിയെ ഭയപ്പെടേണ്ടതില്ല': കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്
- Published by:Rajesh V
- trending desk
Last Updated:
''പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്''
ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിഷയത്തില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇക്കാര്യം ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു. ശരീയത്തും ഹദീസും അനുസരിച്ച് ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവില്‍ കോഡ് ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാജ്‌നാഥ് സിംഗ് തള്ളിക്കളഞ്ഞു. 'ഒരിക്കലും അങ്ങനെയുണ്ടാകില്ല. ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു. ആരുടെയും വിശ്വാസത്തിനോ പാരമ്പര്യത്തിനോ അത് കോട്ടം വരുത്തുകയില്ല,' മന്ത്രി വ്യക്തമാക്കി.
advertisement
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് ശേഷം പ്രതിഷേധങ്ങള്‍ ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തെ ജനങ്ങള്‍ അവിശ്വസിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''തങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇത് ചെയ്യുമെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ അത്തരത്തിലുള്ള അജണ്ട അവര്‍ക്കില്ല. പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പൊതുജനങ്ങള്‍ക്കിടയിലുള്ള അവിശ്വാസത്തിന്റെ അടയാളമാണത്. ആളുകള്‍ അവരുടെ വാക്കുകള്‍ പോലും വിശ്വസിക്കുന്നില്ല. പ്രതിപക്ഷം ഇതിനെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൗരത്വഭേദഗതി നിയമം മൂലം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,'' രാജ്‌നാഥ് സിംഗ് പറഞ്ഞു.
advertisement
#Exclusive | "Opposition has no agenda. They are misleading the nation on #CAA. Nobody is going to lose their citizenship due to #CitizenshipAmendmentAct": Defence Minister @rajnathsingh tells Network 18 Group Editor-in-Chief @18RahulJoshi #RajnathSinghToNews18 pic.twitter.com/teotYIc958
— News18 (@CNNnews18) April 5, 2024
advertisement
സിഎഎ നടപ്പാക്കിയാല്‍ ആളുകള്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ അദ്ദേഹം തിരിച്ചടിച്ചു. ആരോഗ്യകരമായ ജനാധിപത്യത്തില്‍ ആളുകളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ (എന്‍ആര്‍സി) എതിര്‍പ്പിനെയും രാജ്‌നാഥ് സിംഗ് അഭിമുഖത്തില്‍ ചോദ്യം ചെയ്തു. ഈ നീക്കത്തില്‍ എന്താണ് തെറ്റായിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ''ഇന്ത്യയിലെ പൗരന്മാരുടെ രജിസ്റ്ററില്‍ എന്തിനാണ് എതിര്‍പ്പ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ വംശജനല്ലാത്ത ഒരു മുസ്ലീം ഒരു പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് പൗരത്വം ലഭിക്കില്ല എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമം. ജാതി,മതം, വിശ്വാസം എന്നിവയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരല്ല ഞങ്ങളെന്ന് ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അത്തരം പ്രത്യേക സാഹചര്യങ്ങളില്‍ ആര്‍ക്കെങ്കിലും ഇന്ത്യന്‍ പൗരത്വം എടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാരിന് അത് പരിഗണിക്കാന്‍ കഴിയും. ഈ ബില്‍ തയ്യാറാക്കുന്ന സമയത്ത് ഞാന്‍ തന്നെ പാക് ഗായകന്‍ അദ്‌നാന്‍ സ്വാമിക്ക് പൗരത്വം നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
advertisement
''എന്‍ആര്‍സിയെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ട. ആളുകള്‍ക്കിടയില്‍ അനാവശ്യ പേടി സൃഷ്ടിക്കുകയാണ്. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം മാറി നില്‍ക്കണം. പൊതുജനങ്ങളുടെ ഇടയില്‍ പ്രതിപക്ഷം വിഡ്ഢികളാകരുത്. ആളുകളെ അഭിമുഖീകരിക്കാനുള്ള ധൈര്യമാണ് പ്രതിപക്ഷത്തിന് വേണ്ടത്,'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 05, 2024 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Rajnath Singh Interview: 'ഏക സിവില്‍ കോഡ് നടപ്പാക്കൽ ഞങ്ങളുടെ പ്രതിബദ്ധത, എന്‍ആര്‍സിയെ ഭയപ്പെടേണ്ടതില്ല': കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്