'ഒരു ക്ഷേത്രം; ഒരു ശ്മശാനം'; ജാതിവിഭജനം ഇല്ലാതാക്കി സാമൂഹിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്
- Published by:meera_57
- news18-malayalam
Last Updated:
അലിഗഢില്‍ സ്വയംസേവകിന്റെ രണ്ട് ശാഖകളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജാതി വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനായി 'ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മാശാനം' എന്ന തത്വം സ്വീകരിച്ച് ഹിന്ദു വിഭാഗങ്ങള്‍ സമൂഹിക ഐക്യത്തിനായി പരിശ്രമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.
അലിഗഢില്‍ സ്വയംസേവകിന്റെ രണ്ട് ശാഖകളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ സന്ദേശവാഹകരെന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്വം നിറവേറ്റുന്നതിന് യഥാര്‍ത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹിന്ദുസമൂഹത്തിന്റെ അടിത്തറയായി മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പാരമ്പര്യം, സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍ എന്നിവയില്‍ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സജീവമായി എത്തിച്ചേരാനും അടിത്തട്ടില്‍ ഐക്യവും യോജിപ്പിക്കും പ്രോത്സാഹിപ്പിക്കുന്നതിന് അവരെ സ്വയംസേവകരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണെന്നും ശക്തമായ കുടുംബമൂല്യങ്ങള്‍ 'സംസ്‌കാരത്തില്‍' നിന്ന് ഉരുത്തിരിഞ്ഞതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദേശീയതയും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി ഉത്സവങ്ങള്‍ ഒന്നിച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രില്‍ 17നാണ് മോഹന്‍ ഭാഗവതിന്റെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തുടക്കമിട്ടത്. ഈ വര്‍ഷം വിജയദശമി ദിനത്തില്‍ ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം.
advertisement
Summary: With an intention to eradicate caste differences, RSS chief Mohan Bhagwat exhorts 'One temple, one well, one cremation ground' principle among Hindu believers. He was addressing Swayam Sevaks in Aligarh
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 21, 2025 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഒരു ക്ഷേത്രം; ഒരു ശ്മശാനം'; ജാതിവിഭജനം ഇല്ലാതാക്കി സാമൂഹിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്


