Saif Ali Khan| അഞ്ചുദിവസത്തെ ആശുപത്രി വാസം; അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ ഡിസ്‌ചാർജായി

Last Updated:

ഏതാനും ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്

News18
News18
മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. 5 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം ഡിസ്ചാർജ് ആയതായി ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഏതാനും ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ പലതവണ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിന് സമീപം തറച്ചിരുന്ന കത്തിയുടെ ഭാഗങ്ങൾ ഡോക്ടർമാർ നീക്കിയിരുന്നു. ഭാര്യ കരീന കപൂർ, മകൾ സാറാ അലി ഖാൻ എന്നിവർ ഉൾപ്പെടെയുള്ള സെയ്ഫിന്റെ കുടുംബാംഗങ്ങൾ നടനോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തിയേക്കും.
advertisement
മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ല‌ാദേശ് സ്വദേശിയാണ്. 30കാരനായ മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമിൻ ഫകിർ എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്നാണ് പേരെന്നും കൊൽക്കത്തയാണ് സ്വദേശമെന്നുമാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാൻ പ്രതിക്ക് സാധിച്ചില്ല. പിന്നീട് സഹോദരനെ വിളിച്ച് സ്കൂൾ സർട്ടിഫിക്കറ്റ് ഫോണിൽ അയച്ചുനൽകുകയായിരുന്നു. ഇതിൽ നിന്നാണ് പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
advertisement
Summary: Actor Saif Ali Khan was discharged from Mumbai’s Lilavati Hospital on Tuesday, five days after he was repeatedly stabbed by an intruder at his house in posh Bandra West neighbourhood.
മലയാളം വാർത്തകൾ/ വാർത്ത/India/
Saif Ali Khan| അഞ്ചുദിവസത്തെ ആശുപത്രി വാസം; അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ ഡിസ്‌ചാർജായി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement