ന്യൂഡൽഹി: ഗുജറാത്തില്‍ മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലാകുന്നവർക്ക് ശിക്ഷയായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക കേന്ദ്രസർക്കാരിന്റെ
കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ശക്തമായി പാലിക്കുക എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തണമെന്ന്
ഹൈക്കോടതി സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് ഗുജറാത്തില്‍
കോവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കാത്തവര്‍ക്ക് ശിക്ഷയായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അഞ്ച് മുതൽ 15 ദിവസം വരെ കോവിഡ് കെയർ സെന്ററുകളിൽ സേവനം ചെയ്യുന്നതിനു പുറമെ 1000 രൂപ പിഴയും വിധിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിൽ ആശങ്കയും അസംതൃപ്തിയും പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ചീഫ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് ജെ.ബി.പാർദിവാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസേന 4 മുതൽ 6 മണിക്കൂർ വരെ സേവനം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
ക്ലീനിംഗ്, വീട്ടുജോലി, പാചകം ചെയ്യാനും ഭക്ഷണം വിളമ്പാനും സഹായിക്കുക, ഡാറ്റ തയ്യാറാക്കൽ തുടങ്ങിയ വൈദ്യേതര സ്വഭാവമുള്ളതാണ് ഈ സേവനങ്ങൾ. ഈ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.