ശ്രീനഗർ: പുല്‍വാമ സമാനമായ ആക്രമണത്തിന് ലക്ഷ്യം വച്ചെത്തിയ ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ജമ്മുവിലെ അവിഗുണ്ട് രാജ്പോര മേഖലയിാണ് വലിയ സ്ഫോടനത്തിനുള്ള ശ്രമം സൈന്യം പൊലീസും ഇന്ത്യൻ സേനയുടെ ബോംബ് സ്ക്വാഡും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. വാഹനത്തിനുള്ളിൽ സ്ഫോടക വസ്തുക്കളുമായി ഭീകരരെത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
2019 ഫെബ്രുവരി 14ന് സൈനികർ സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പത് സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സമാനമായ ആക്രമണം തന്നെയായിരുന്നു ഇത്തവണയും ഭീകരരുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.