#MeToo against Anurag Kashyap | ലൈംഗികാരോപണ കേസ്; അനുരാഗ് കശ്യപിന് മുംബൈ പൊലീസ് നോട്ടീസ് അയച്ചു

Last Updated:

നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു.

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ നടി ഉന്നയിച്ച ലൈംഗികാരോപണത്തിൽ മുംബൈ പൊലീസിന്റെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് വെർസോവ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടി അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷ്യാരിയെ നേരിട്ടു കണ്ടിരുന്നു. രാജ്യസഭാ എംപി രാംദാസ് അത്താവാലെയ്ക്കൊപ്പമാണ് നടി ഗവർണറെ കാണാനെത്തിയത്.
advertisement
തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണറേയും നടി സമീപിച്ചിരുന്നു. തന്റെ പരാതിയിൽ സംവിധായകന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതികരിച്ച നടി, നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
You may also like: #MeToo മുന്നേറ്റം ദുരുപയോഗം ചെയ്യുന്നു; അനുരാഗ് കശ്യപിന് പിന്തുണയുമായി താരങ്ങൾ
എന്നാൽ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു. കെട്ടിച്ചമച്ച ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
advertisement
You may also like: അനുരാഗ് കശ്യപ്; പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കെ ലൈംഗിക ആരോപണം നേരിട്ടബോളിവുഡ് ചലച്ചിത്രകാരൻ
2013 അനുരാഗ് കശ്യപ് മോശമായി പെരുമാറി എന്നാണ് നടിയുടെ ആരോപണം. പരാതിയിൽ മുംബൈ പൊലീസ് സെപ്റ്റംബർ 22 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജസ്റ്റർ ചെയ്തിരിക്കുന്നത്.
അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
#MeToo against Anurag Kashyap | ലൈംഗികാരോപണ കേസ്; അനുരാഗ് കശ്യപിന് മുംബൈ പൊലീസ് നോട്ടീസ് അയച്ചു
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement