ലണ്ടന്‍: പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് റിപ്പോർട്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
Also Read- രാഹുല്‍ ഗാന്ധി അയോഗ്യൻ; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി
ഇന്ന് വൈകിട്ട് ലിവര്‍ പൂൾ യൂണിവേഴ്സിറ്റിയില്‍ ബോംബെ ജയശ്രീ സംഗീത കച്ചേരി അവതരിപ്പിക്കേണ്ടതായിരുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ. ദൂരദർശനിലേയും റേഡിയോയിലേയും നിത്യ സാന്നിധ്യമാണ്. ബോംബെ സർവ്വകലാശാലയിൽ നിന്നും വാണിജ്യ ശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലയ്ക്ക് ധാരാളം പുരസ്കാരങ്ങൾ നേടുകയുണ്ടായി. സംഗീത അദ്ധ്യാപകരായ എൻ.എൻ. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ്.
തമിഴ് ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ സംഗീതജ്ഞരോടൊപ്പം ജോലിചെയ്തിട്ടുള്ള ജയശ്രീ നിരവധി ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട്. മിന്നലെ എന്ന ചിത്രത്തിലെ ‘വസീഗര..’ ഗജിനിയിലെ ‘സുട്ടും വിഴിച്ചുടെരെ…’ ,വേട്ടയാടു വിളയാടിലെ ‘പാർത്ത മുതൽ നാളീ…’ തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. മലയാളത്തിലെ ഒരേ കടൽ എന്ന ചിത്രത്തിലെ ‘പ്രണയ സന്ധ്യാ ഒരു..’ എന്ന ഗാനവും ഹിന്ദിയിലെ ‘രെഹ്‌നാഹെ തെരെ ദിൽ മേം’ എന്ന ചിത്രത്തിലെ ‘സരാ സരാ..’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.