കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോപ്രകാരം കുറ്റകരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി

Last Updated:

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃശ്യ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കാ​ണു​ന്ന​തും സൂക്ഷിക്കുന്നതും പോ​ക്‌​സോ നിയമ പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈക്കോ​ട​തി വി​ധി​ സു​പ്രീം​കോട​തി റദ്ദാക്കി

ന്യൂഡല്‍ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഡൗൺ​ലോ​ഡ് ചെയ്യുന്നതും കാണുന്നതും പോ​ക്‌​സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃശ്യ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കാ​ണു​ന്ന​തും സൂക്ഷിക്കുന്നതും പോ​ക്‌​സോ നിയമ പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈക്കോ​ട​തി വി​ധി​ സു​പ്രീം​കോട​തി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജെ ബി പർദിവാലയും മനോജ് മിശ്രയും അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത്​ കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതിൽ മദ്രാസ് ഹൈക്കോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചിത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​തി​ന് എ​സ് ഹ​രീ​ഷെ​ന്ന 28 കാ​ര​നെ​തി​രെ​യു​ള്ള കേ​സാണ് ജ​നു​വ​രി 11ന് ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യത്. കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​രീ​ദാ​ബാ​ദി​ലെ ജ​സ്റ്റ് റൈ​റ്റ്‌​സ് ഫോ​ർ ചി​ൽ​ഡ്ര​ൻ അ​ല​യ​ൻ​സ്, ഡ​ൽ​ഹി​യി​ലെ ബ​ച്ച്പ​ൻ ബ​ച്ചാ​വോ ആ​ന്ദോ​ള​ൻ എ​ന്നീ സ​ർ​ക്കാ​ർ ഇത​ര സം​ഘ​ട​ന​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച് എ​സ് ഫൂ​ൽ​ക്ക സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.
advertisement
ഹർജി​ക്കാ​ര​ന് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണാ​നു​ള്ള ആ​സ​ക്തി​യു​ണ്ടെ​ങ്കി​ൽ കൗ​ൺ​സ​ലി​ങ് ന​ട​ത്ത​ണ​മെ​ന്നാണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചത്. 2012ലെ ​പോ​ക്‌​സോ ആ​ക്ട്, 2000ത്തി​ലെ ഐ ടി ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മു​ള്ള ക്രി​മി​ന​ൽ കേ​സാ​യി​രു​ന്നു റ​ദ്ദാ​ക്കി​യ​ത്.
അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​ത് 2000ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് സെ​ക്ഷ​ൻ 67 ബി ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്നാണ് ഹൈ​ക്കോട​തി നിരീക്ഷിച്ചത്. ആ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട ര​ണ്ട് വി​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത് പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടാ​യി​രു​ന്നു. അ​വ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ന്റെ സ്വ​കാ​ര്യ​മാ​ണെ​ന്നും ​ഹൈക്കോട​തി പ​റ​ഞ്ഞി​രു​ന്നു. എന്നാൽ, ഈ നിരീക്ഷണത്തിൽ ഹൈക്കോടതിക്ക് ഗുരുതരമായ തെറ്റുപറ്റിയെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ ഫോണിൽ സൂക്ഷിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
advertisement
ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ടുവരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Summary: Setting aside a Madras High Court judgment in child pornography case, the Supreme Court on Monday declared that storing and watching child pornographic material is an offence under the Protection of Children from Sexual Offences (POCSO) Act.
മലയാളം വാർത്തകൾ/ വാർത്ത/India/
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോപ്രകാരം കുറ്റകരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement