ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ എൽ മുരുഗന്റെ സാന്നിദ്ധ്യത്തിലാണ് ഖുശ്ബു അംഗത്വം സ്വീകരിച്ചത്.
ഐ.ആർ.എസ് ഓഫീസറായിരുന്ന ശരവണൻ കുമാരനും മാധ്യമ പ്രവർത്തകൻ മദൻ രവിചന്ദ്രനും ഖുശ്ബുവിനൊപ്പെ ബി.ജി.പി അംഗത്വം സ്വീകരിച്ചു.
Delhi: Khushboo Sundar joins Bharatiya Janata Party (BJP).
She had resigned from Congress earlier today. pic.twitter.com/Q6VBlFD6tM
— ANI (@ANI) October 12, 2020
Also Read ഖുശ്ബു കോൺഗ്രസ് വിട്ടു; രാജിക്കത്ത് നൽകി: വക്താവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെന്ന് പാർട്ടി
ബി.ജെ.പിയിൽ ചേരുമെന്ന് ഉറപ്പായതിനെ തുടർന്ന് ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കിയിരുന്നു. ഇതിനിടെ പാർട്ടി ചുമതലകൾ ഒഴിയുകയാണെന്നു വ്യക്തമാക്കി ഖുശ്ബു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
പാർട്ടിക്ക് താഴേതട്ടിലേക്ക് ഇറങ്ങി ചെല്ലാനാകുന്നില്ലെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ നിരാശയിലാണെന്നും ഖുശ്ബു കത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലുള്ളവരെ ഒതുക്കുകയാണെന്നും കത്തിൽ ഖുശ്‌ബു ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress Khushbu, Bjp, Congress, Khushbu, Khushbu Sundar