2009-ൽ റിപ്പൺ ബിൽഡിങ്ങിൽ നിന്ന് നീക്കം ചെയ്ത 'തമിഴ് വാഴ്ക' എന്ന ബോർഡ് ഗ്രെയ്റ്റർ ചെന്നൈ കോർപ്പറേഷൻ പുനഃസ്ഥാപിച്ചു. തമിഴിൽ എഴുതിയിട്ടുള്ള ആ ബോർഡ് നീക്കം ചെയ്തതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുകയും ചർച്ചകൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ഒരുപാട് പേരാണ് ഈ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നിരുന്നത്.
എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ റിപ്പൺ ബിൽഡിങ്ങിൽ 2009-ൽ നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ആ ബോർഡ് താൽക്കാലികമായി നീക്കം ചെയ്തതാണെന്നും പിന്നീട് ബോർഡ് പുനഃസ്ഥാപിക്കാൻ അധികൃതർ മറന്നു പോവുകയുമായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ബോർഡ് പുനഃസ്ഥാപിക്കാനും അതിന്റെ ഉദ്‌ഘാടനം നടത്താനുമുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സമൂഹ മാധ്യമങ്ങളിലൂടെ ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയനേതാക്കളും ബന്ധപ്പെട്ട അധികൃതരും അത് പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അധികൃതർ പ്രതികരിച്ചത്. "ആ ബോർഡ് നീക്കം ചെയ്യാൻ പ്രത്യേകിച്ച് മറ്റു കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അതേക്കുറിച്ച് മറന്നു പോവുകയായിരുന്നു. ഇപ്പോൾ അത് പുനസ്ഥാപിക്കുകയാണ്", ഒരു ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
Also Read കൊടകര കുഴല്‍പ്പണ കേസ്: സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ചെന്നൈയിലെ ഗ്രെയ്റ്റർ ചെന്നൈ കോർപ്പറേഷന്റെ ആസ്ഥാന മന്ദിരമാണ് റിപ്പൺ ബിൽഡിങ്. ബ്രിട്ടീഷുകാരനായ റിപ്പൺ പ്രഭുവിന്റെ ഓർമയ്ക്ക് 1913-ലാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ചെന്നൈ കോർപ്പറേഷൻ മേയറുടെയും കമ്മീഷണറുടെയും കാര്യാലയങ്ങൾ റിപ്പൺ ബിൽഡിങ്ങിന്റെ പ്രധാന കെട്ടിടത്തിലും മറ്റു വകുപ്പുകൾ സംബന്ധിച്ച ഓഫീസുകൾ അനക്സ് ബിൽഡിങ്ങിലുമാണ് പ്രവർത്തിച്ചു വരുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ റിപ്പൺ ബിൽഡിങ്ങിൽ ഒട്ടേറെ നവീകരണവും അറ്റകുറ്റപ്പണികളും നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി കെട്ടിടങ്ങൾ പെയിന്റ് ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് 2009-ൽ തമിഴ് വാഴ്ക എന്ന ബോർഡ് നീക്കം ചെയ്തത്.
Also Read 20 കിലോയുള്ള അപൂർവ്വയിനം മീൻ വലയിലായി; 'മിലിട്ടറി മത്സ്യ'മെന്ന് പേരിട്ട് മത്സ്യത്തൊഴിലാളികൾ
മുമ്പ് 'തമിഴ് വാഴ്ക' എന്ന ബോർഡോടു കൂടിയുള്ളതും പിന്നീട് അത് നീക്കം ചെയ്ത നിലയിലുമുള്ള റിപ്പൺ ബിൽഡിങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇത് വലിയൊരു ചർച്ചാ വിഷയമായി ഉയർന്നു വന്നത്. ഈയടുത്താണ് ഇത്തരത്തിൽ ബോർഡ് നീക്കം ചെയ്തത് എന്ന മട്ടിലുള്ള പ്രചരണവും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിന്റെ സത്യാവസ്ഥ കോർപ്പറേഷൻ അധികൃതർ വെളിപ്പെടുത്തിയത്. "കേന്ദ്ര സർക്കാർ ആവിഷ്കരിച്ചജവഹർലാൽ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യത്തിന്റെ ഭാഗമായി 2009-ൽ റിപ്പൺ ബിൽഡിങ്ങിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. അക്കാലത്താണ് ആ ബോർഡ് നീക്കം ചെയ്തത്. അന്നത്തെ ചിത്രം പങ്കുവെച്ചു കൊണ്ടാണ്, ഈയടുത്താണ് ഈ ബോർഡ് നീക്കം ചെയ്തത് എന്ന മട്ടിൽ ചിലർ വ്യാജപ്രചാരണം നടത്തുന്നത്.", പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai, MK Stalin, Tamil nadu