Teacher’s Day 2020| കുട്ടികളെ ഓൺലൈൻ ക്ലാസിനിരുത്തണം; ക്വറന്റീൻ കേന്ദ്രങ്ങളിൽ സേവനവും; ഈ അധ്യാപകർ ശരിക്കും 'കോവിഡ് പോരാളികൾ'
കോവിഡ് മഹാമാരിക്കാലത്തെ അധ്യാപകരുടെ അതിരുകളില്ലാത്ത സേവനത്തിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹം

News18 Malayalam
- News18 Malayalam
- Last Updated: September 5, 2020, 7:55 AM IST
ന്യൂഡൽഹി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികളെ കണ്ടെത്തി വിവരം അന്വേഷിക്കുന്നതിനൊപ്പം ക്വറന്റീൻ കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിക്കണം. ഡൽഹിയിലെ സ്കൂൾ അധ്യാപകരാണ് ശരിക്കും 'കോവിഡ് പോരാളികൾ'. അധ്യാപകരെ പ്രശംസിക്കുകയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. അധ്യാപന ചുമതലകൾക്കപ്പുറം ഈ മഹാമാരിക്കാലത്ത് കോവിഡ് ഡ്യൂട്ടിക്കിറങ്ങിയ അധ്യാപകർക്ക് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.
Also Read- സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ഈ ദിനത്തിന്റെ പ്രാധാന്യം അറിയാം പശ്ചിംവിഹാറിലെ ഗവൺമെന്റ് സ്കൂൾ അധ്യാപിക സരിത റാണി ഭരദ്വാജ് പറയുന്നു- ''കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിൽ സ്കൂൾ അടച്ചതോടെ എന്റെ കുട്ടികളെ പിന്തുടർന്ന് കണ്ടെത്തുക എന്നത് വലിയ പ്രയാസകരമായിരുന്നു. ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർഥികളെ കണ്ടെത്താനാണ് ശ്രമിച്ചത്. പലരെയും നേരിട്ട് പലതവണ വിളിച്ചു. എന്നാൽ അപ്പോഴും ക്ലാസിലെ ചിലരെ കിട്ടിയില്ല. തുടർന്ന് പ്രദേശത്തെ റേഷൻ വിതരണക്കാരനെ കണ്ടെത്തി കുട്ടികളുടെ മേൽവിലാസമെടുത്തു. അങ്ങനെ കുറേപേരെ കണ്ടെത്തി. എന്നാലും ചില കുട്ടികളെ കണ്ടെത്താനായില്ല''.
Also Read- ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇല്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
''ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികളുടെ അയൽവാസികളുടെ വിലാസം തരാൻ റേഷൻ വിതരണക്കാരനോട് ആവശ്യപ്പെട്ടു. അവരെ വിളിച്ച് കുട്ടികൾക്കുള്ള വർക്ക് ഷീറ്റുകൾ ഫോണിൽ അയച്ചുകൊടുത്തു. മറ്റു സ്ഥലങ്ങളിലേക്ക് പോയ കുട്ടികളുമുണ്ട്. അവരുടെ വിലാസമെടുത്ത് പുസ്തകങ്ങളും പഠനസാമഗ്രികളും കൊറിയർ സർവീസിലൂടെ അയച്ചു.''- സരിത റാണി ഭരദ്വാജ് പറയുന്നു.
മംഗോൾപുരിയിലെ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽസ് സയൻസ് അധ്യാപകനായ അലോക് കുമാർ മിശ്ര ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ നരേലയിലെ ക്വറന്റീൻ കേന്ദ്രത്തിൽ സേവനം ചെയ്യുന്നു. ''ക്വാറന്റീൻ കേന്ദ്രത്തിലെ കൺട്രോൾ റൂമിലാണ് ജോലി. ഇവിടേക്ക് വരുന്ന ഫോൺകോളുകൾ എടുക്കുന്നു. ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം മറുപടി നൽകുന്നു. ടെലിഫോണും വയർലസ് മൈക്കും ഞങ്ങൾക്ക് നല്‍കിയിട്ടുണ്ട്. പ്രധാന വിവരങ്ങൾ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നു. ക്വറന്റീനിൽ കഴിയുന്നവർക്കാവശ്യമായ സാധന സാമഗ്രികൾ എത്തിക്കുകയും ചെയ്യുന്നു''- മിശ്ര പറയുന്നു.
''പകൽ- രാത്രി ഷിഫ്റ്റുകൾ മാറിമാറിയെടുക്കും. എനിക്ക് കഴിയുന്ന വിധത്തിൽ ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് വലിയ ആത്മസംതൃപ്തിയാണ് നൽകുന്നത്. ഇതിനിടയ്ക്ക് ക്ലാസിന്റെ വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു''- മിശ്ര കൂട്ടിച്ചേർത്തു.
Also Read- PUBG എന്ന വന്മരം വീണു; ഇനി ആര്? മള്‍ട്ടി പ്ലെയര്‍ ഗെയിം FAU-G അവതരിപ്പിച്ച് അക്ഷയ് കുമാര്‍
ഇതുപോലെ മറ്റൊരു അധ്യാപകനായ രാജേന്ദ്ര പ്രസാദ് ശർമയും ഇരട്ടച്ചുമതലകൾ വഹിക്കുകയാണ്. ''പാഠഭാഗങ്ങളുടെ നോട്ടുകളും വീഡിയോകളും തയാറാക്കി കുട്ടികൾക്ക് അയച്ചുകൊടുക്കും. കുട്ടികള്‍ വിളിച്ച് സംശയങ്ങൾ ചോദിക്കും. ഫോണില്ലാത്തവർ പലരും അയൽവാസികളുടെ ഫോണിൽ നിന്നൊക്കെയാകും വിളിക്കുക. അതുകൊണ്ടു എത്ര തിരക്കിനിടയിലും ഫോൺ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ക്വറന്റീൻ കേന്ദ്രത്തിലും സേവനം ചെയ്യുന്നുണ്ട്'' - അദ്ദേഹം പറഞ്ഞു.
പ്രശാന്ത് വിഹാറിലെ ഇംഗ്ലീഷ് അധ്യാപികയായ നീന, കുട്ടികളുടെ മാനസിക- ആരോഗ്യ കാര്യങ്ങളിലടക്കം ശ്രദ്ധിക്കുന്നു. കൗടില്യ സർവോദയ ബാൽ വിദ്യാലയത്തിലെ സയൻസ് അധ്യാപകനായ രവീന്ദർ കൗർ, ആർ കെ പുരം ഗവ. സർവോദയ സീനിയർ സെക്കന്ററി സ്കൂളിലെ കോമൾ തുടങ്ങി നൂറുകണക്കിന് അധ്യാപകർ ഈ കോവിഡ് കാലത്ത് നടത്തുന്നത് വിലമതിക്കാനാകാത്ത സേവനമാണ്. അധ്യാപക ദിനത്തിൽ തികച്ചും ആദരവ് അർഹിക്കുന്നവരാണ് ഇവർ.
Also Read- സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ഈ ദിനത്തിന്റെ പ്രാധാന്യം അറിയാം