Teacher’s Day 2020| സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ഈ ദിനത്തിന്റെ പ്രാധാന്യം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
സാധാരണ അധ്യാപകദിനത്തിൽ സ്കൂളുകളിൽ വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ ദിവസം കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസാ കാർഡുകളും പൂക്കളും നൽകും. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. രാജ്യത്തെ സ്കൂളുകളാകമാനം മാർച്ച് മുതൽ അടഞ്ഞുകിടക്കുകയാണ്.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ അധ്യാപകർക്കുള്ള പ്രാധാന്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. പുസ്തകളിലൂടെയും തങ്ങളുടെ സ്വന്തം അനുഭവങ്ങളിലൂടെയും കുട്ടികൾക്ക് പാഠങ്ങൾ പകർന്നുനൽകുന്നവരാണ് അധ്യാപകർ. അതുകൊണ്ടുതന്നെയാണ് നമ്മുടെ സമൂഹത്തിൽ അധ്യാപകർക്ക് പ്രത്യേക ആദരവും പരിഗണനയും ലഭിക്കുന്നത്. അധ്യാപകരെ ആദരിക്കാനൊരു ദിവസം, അതാണ് സെപ്റ്റംബർ അഞ്ച്.
Also Read- PUBG എന്ന വന്മരം വീണു; ഇനി ആര്? മള്‍ട്ടി പ്ലെയര്‍ ഗെയിം FAU-G അവതരിപ്പിച്ച് അക്ഷയ് കുമാര്‍
സാധാരണ അധ്യാപകദിനത്തിൽ സ്കൂളുകളിൽ വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ ദിവസം കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസാ കാർഡുകളും പൂക്കളും നൽകും. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. രാജ്യത്തെ സ്കൂളുകളാകമാനം മാർച്ച് മുതൽ അടഞ്ഞുകിടക്കുകയാണ്.
എന്തുകൊണ്ട് സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നു?
എല്ലാവർഷവും സെപ്റ്റംബർ 5ന് അധ്യാപകദിനമായി ആചരിക്കുന്നതിന് പിന്നിൽ രസകരമായ ഒരു കാരണമുണ്ട്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപള്ളി രാധാകൃഷ്ണൻ ജനിച്ചത് 1888 സെപ്റ്റംബർ അഞ്ചിനാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ദീർഘകാലം വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു അദ്ദേഹം. അധ്യാപകൻ എന്ന നിലയിൽ മാത്രമല്ല, എഴുത്തുകാരൻ എന്ന നിലയിലും ശോഭിച്ചിരുന്നു അദ്ദേഹം.
advertisement
ഒരിക്കൽ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുമതി തേടി വിദ്യാർഥികൾ ഡോ.എസ്. രാധാകൃഷ്ണനെ സമീപിച്ചു. 1962ൽ അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇത്. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ പിൻഗാമിയായാണ് അദ്ദേഹം രാഷ്ട്രപതിയായത്. അങ്ങനെ 1962ലാണ് ആദ്യമായി അധ്യാപകദിനം ആഘോഷിച്ചത്. അന്നുമുതൽ ഇങ്ങോട്ട് ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കുകയാണ്.
Also Read- ഗർഭിണിയായ ഭാര്യയെ പരീക്ഷാകേന്ദ്രത്തിലെത്തിക്കാൻ 1300 കിമീ ദൂരം സ്കൂട്ടറോടിച്ച് യുവാവ്
രാജ്യത്തെ ഏറ്റവും പരമോന്നത പുരസ്കാരമായ ഭാരത രത്ന നൽകിയാണ് 1954ൽ രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നൊബേൽ പുരസ്കാരത്തിനായി 27 തവണയാണ് അദ്ദേഹത്തിന്റെ പേര് നാമനിർദേശം ചെയ്യപ്പെട്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2020 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Teacher’s Day 2020| സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ഈ ദിനത്തിന്റെ പ്രാധാന്യം അറിയാം









