• HOME
 • »
 • NEWS
 • »
 • india
 • »
 • Amarinder Singh | കോൺ​ഗ്രസിലെ പ്രമുഖനേതാവിൽ നിന്നും ബിജെപിയിലേക്ക്; ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ രാഷ്ട്രീയ വഴികൾ

Amarinder Singh | കോൺ​ഗ്രസിലെ പ്രമുഖനേതാവിൽ നിന്നും ബിജെപിയിലേക്ക്; ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ രാഷ്ട്രീയ വഴികൾ

രണ്ടുതവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കോൺഗ്രസ് വിട്ട് ഒരു വർഷം ആകാൻ ഇരിക്കെ ആണ് ബിജെപിയിൽ ചേർന്നത്.

 • Last Updated :
 • Share this:
  പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു.. ഇന്നലെ വൈകുന്നേരം 4.30 ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ ആണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. രണ്ടുതവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കോൺഗ്രസ് വിട്ട് ഒരു വർഷം ആകാൻ ഇരിക്കെ ആണ് ബിജെപിയിൽ ചേർന്നത്.

  1980 ൽ പഞ്ചാബ് കോൺഗ്രസിൽ നിർണായക സ്വാധീനമായിരുന്ന അമരീന്ദർ സിംഗിന് പാർട്ടിയിൽ നിന്നുള്ള തിരിച്ചടി വളരെ പെട്ടെന്നായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായതോടെ കോൺഗ്രസ് വിട്ട അദ്ദേഹം കഴിഞ്ഞ വർഷമാണ് പിഎൽസി രൂപീകരിച്ചത്. അമരീന്ദറും പാർട്ടിയും ബിജെപിയിൽ ലയിക്കുന്നത്തോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ അടിയുറപ്പിക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

  Also Read-Nandigram | നന്ദിഗ്രാമിൽ മമതയ്ക്ക് തിരിച്ചടി;സഹകരണ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി

  അമരീന്ദർ സിംഗ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ ഇതുവരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങൾ എന്തൊക്കെയായിരുന്നു എന്ന് പരിശോധിക്കാം.

  1942 ൽ ആണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ജനനം. പഞ്ചാബിലെ ഏറ്റവും സമ്പന്ന കുടുംബമായ പട്യാല രാജകുടുംബാം​ഗമാണ് അദ്ദേഹം. യാദവീന്ദ്ര സിങ്ങും മൊഹീന്ദർ കൗറുമാണ് മാതാപിതാക്കൾ. ഇവരും കോൺഗ്രസുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. രാജകുടുംബത്തിൽ നിന്ന് ആദ്യമായി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചവർ കൂടിയായിരുന്നു അമരീന്ദർ സിംഗിന്റെ മാതാപിതാക്കൾ.1962ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് മൊഹീന്ദർ കൗറിനെ ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

  1967-ൽ അമരീന്ദറിന്റെ പിതാവായ യാദവീന്ദ്ര സിംഗ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പട്യാലയോട് ചേർന്നുള്ള ദകാല എന്ന ചെറിയ പട്ടണത്തിൽ നിന്നായിരുന്നു. അതേ വർഷം തന്നെ 1967 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മാതാവും പട്യാല പാർലമെന്റ് മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

  എന്നാൽ പിതാവ് യാദവീന്ദ്ര പിന്നീട് നെതർലൻഡ്‌സിലേക്ക് രാജ്യത്തിന്റെ പ്രതിനിധിയായി പോയി. അതിനിടയിലായിരുന്നു അമരീന്ദർ സിംഗ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയിൽ നിന്ന് സൈനിക പരിശീലനവും പൂർത്തിയാക്കി.

  Also Read-Modi Govt | സർക്കാർ നിയമനങ്ങൾ മുതൽ ബജറ്റിന്റെ പൂർണ വിനിയോഗം വരെ; മോദി സർക്കാർ അടിയന്തര ശ്രദ്ധ നൽകുന്ന എട്ട് മേഖലകൾ

  1963-ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം സിഖ് റെജിമെന്റിന്റെ ഭാഗമായി. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഗമാവാനും അദ്ദേഹത്തിന് സാധിച്ചു. യുദ്ധസമയത്ത് അന്നത്തെ GOC-in-C വെസ്റ്റേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ ഹർബക്ഷ് സിംഗിന്റെ ADC ആയിരുന്നു അമരീന്ദർ സിംഗ്.

  "ഇന്ത്യൻ സേന എപ്പോഴും എന്റെ ആദ്യ പ്രണയമാണ്", ഇതായിരുന്നു അദ്ദേഹം എപ്പോഴും പറയാറുള്ളത്. ഇതുകൂടാതെ സാഹിത്യത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അമരീന്ദർ സിംഗ്. യുദ്ധത്തെക്കുറിച്ചും സിഖ് ചരിത്രത്തെക്കുറിച്ചുമെല്ലാം അദ്ദേഹം എഴുതിയിട്ടുുണ്ട്.

  പാചകത്തിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. 2021-ൽ പഞ്ചാബിലെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്കും സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയ്‌ക്കും അദ്ദേഹം തന്റെ സിസ്‌വാൻ ഫാം ഹൗസിൽ വിഭവസമൃദ്ധമായ അത്താഴ വിരുന്ന് നൽകിയിരുന്നു. പൂന്തോട്ടങ്ങൾ പരിപാലിക്കലും ക്യാപ്റ്റൻ അമരീന്ദർ ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന മറ്റൊരു കാര്യമായിരുന്നു.

  രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്
  സ്‌കൂൾ കാലം മുതൽ തന്റെ പ്രിയ സുഹൃത്തായിരുന്ന രാജീവ് ഗാന്ധിയുടെ നിർദ്ദേശാനുസരണം ആയിരുന്നു അദ്ദേഹത്തിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം. പട്യാല സീറ്റ് നേടി അദ്ദേഹം ലോക്‌സഭയിലെത്തി. എന്നാൽ 1984-ൽ സിഖുകാരുടെ ഏറ്റവും പുണ്യസ്ഥലമായ സുവർണ്ണക്ഷേത്രത്തിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൃഷ്ടിച്ച പ്രക്ഷുബ്ധതയെ തുടർന്ന് അദ്ദേഹം കോൺഗ്രസുമായി തെറ്റി തുടർന്ന് ശിരോമണി അകാലിദളിൽ (എസ്എഡി) ചേർന്ന അദ്ദേഹം 1985 സെപ്റ്റംബറിൽ സുർജിത് സിംഗ് ബർണാലയുടെ സർക്കാരിന് കീഴിൽ മന്ത്രിയായി പ്രവർത്തിച്ചു.

  പിന്നീട് അദ്ദേഹം സ്വന്തം പാർട്ടിയായ ശിരോമണി അകാലിദൾ (പന്തിക്) രൂപീകരിക്കുകയും 1992 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം അമരീന്ദർ തന്റെ പാർട്ടിയെ ബാദലുമായി ലയിപ്പിച്ചു. എന്നാൽ 1997 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാദൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം അകാലിദളുമായി തെറ്റി വീണ്ടും കോൺഗ്രസിൽ ചേർന്നു.

  1999-ൽ പഞ്ചാബ് കോൺഗ്രസിന്റെ തലവനായി. 2002 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം സമ്മാനിച്ച ശേഷം അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി. ആ പദവിയിലിരിക്കെ അയൽരാജ്യമായ ഹരിയാനയുമായുള്ള ജലവിതരണ കരാർ പിൻവലിച്ചതിൽ ആയിരുന്നു അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. 2014-ൽ അദ്ദേഹം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുതിർന്ന നേതാവായ അരുൺ ജെയ്റ്റ്‌ലിയെ തോൽപ്പിച്ചു. അമൃത്‌സർ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് 102,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു അന്ന് അദ്ദേഹം വിജയിച്ചത്.

  പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം പ്രതാപ് സിംഗ് ബജ്‌വയിൽ നിന്ന് ഏറ്റെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ 2017ൽ വീണ്ടും പഞ്ചാബിൽ കോൺഗ്രസിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയും രണ്ടാം തവണ മുഖ്യമന്ത്രി പദവിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്ത് സംസ്ഥാനത്തും വിദേശത്തുമുള്ള ഖാലിസ്ഥാനി ഘടകങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ എതിർപ്പ് പ്രശംസിക്കപ്പെട്ടിരുന്നു. കൂടാതെ പഞ്ചാബിൽ വ്യാപകമായിരുന്നു മയക്കുമരുന്ന് പ്രതിരോധിക്കാനും അദ്ദേഹം പങ്കു വഹിച്ചു.

  Also Read-ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും

  നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ ഒരു വിഭാഗവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 2021 സെപ്തംബറിൽ, ക്യാപ്റ്റൻ തന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നവംബറിൽ അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തുപോകുമ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു “നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും നിർദ്ദേശപ്രകാരം എനിക്കെതിരെ ഒരു അർദ്ധരാത്രി ഗൂഢാലോചന നടന്നു. സിദ്ധു അസ്ഥിരമായ മനസ്സുള്ള ആളാണ്. അതിനാൽ എന്റെ ഈ തീരുമാനത്തിൽ നിങ്ങൾ ഒരു ദിവസം പശ്ചാത്തപിക്കും, അത് വളരെ വൈകിയായിരിക്കും ".

  പഞ്ചാബ് ലോക് കോൺഗ്രസിന്റെ ഉയർച്ച
  കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം അന്ന് അറിയിച്ചു. എങ്കിലും തെരഞ്ഞെടുപ്പിൽ അന്ന് പാർട്ടിക്ക് ഒരു വോട്ട് പോലും നേടാനായില്ല. അമരീന്ദർ സിംഗിന് ആം ആദ്മി പാർട്ടിയുടെ അജിത് പാൽ കോഹ്‌ലിയിൽ നിന്ന് നേരിടേണ്ടി വന്നത് വലിയ തോൽവിയായിരുന്നു. അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ പട്യാലയിൽ (അർബൻ) നിന്ന് 13,000 വോട്ടുകൾക്ക് ആയിരുന്നു പരാജയപ്പെട്ടത്.

  നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനിൽനിന്ന് അടുത്തിടെയാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച അദ്ദേഹം ആഭ്യന്തരമന്ത്രി അമിത്ഷായേയും സന്ദർശിച്ചിരുന്നു. കൂടാതെ പാർട്ടിയിലെ എട്ട് നേതാക്കളും ഏഴ് മുൻ എം‌എൽ‌എമാരും 1 എംപിയും ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ബി.ജെ.പിയിലേക്കുള്ള ചുവടുവെപ്പ് എത്രത്തോളം പാർട്ടിക്ക് ​ഗുണകരമാകും എന്നത് കണ്ടറിയണം.
  Published by:Jayesh Krishnan
  First published: