ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും
- Published by:Arun krishna
- news18-malayalam
Last Updated:
ചരണ്‍ജിത്ത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേരും. അടുത്തയാഴ്ച ഡല്‍ഹിയിലെത്തി അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ശേഷം അമരീന്ദര്‍ സിങ് സ്ഥാപിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിക്കും.
നട്ടെല്ലിന് ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് പോയ മുൻ പഞ്ചാബ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചരണ്‍ജിത്ത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചെങ്കിലും അമരീന്ദര്‍ അടക്കം ലോക് കോണ്‍ഗ്രസിന്‍റെ ഒരു സ്ഥാനാര്‍ഥിക്ക് പോലും ജയിക്കാന്‍ കഴിഞ്ഞില്ല.
advertisement
അമരീന്ദർ ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ബി.ജെ.പിയുമായുള്ള പി.എൽ.സിയുടെ ലയനം തീരുമാനിച്ചിരുന്നെന്നും അദ്ദേഹം തിരിച്ചെത്തിയാൽ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഹർജിത് ഗ്രെവാൾ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2022 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും


