തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

Last Updated:

ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു

News18
News18
ചെന്നൈ: തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് സ്കൂൾ ബസിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. ആളില്ലാ ലെവൽ ക്രോസിലായിരുന്നു അപകടം. ബസും പൂർണമായി തകർന്നു. ചെന്നൈയിൽ നിന്ന് വന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിലേക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു.
റെയിൽവേ ഗേറ്റ് കീപ്പറുടെ അനാസ്ഥയിലാണ് അപകടത്തിന് കാരണം. ​ഗേറ്റ് അടക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു. ട്രെയിൻ‌ വരുന്നത് കണ്ടിട്ടും ബസ് ഡ്രൈവർ ട്രാക്ക് ക്രോസ് ചെയ്ത് അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ബസിൽ കുട്ടികൾ കുറവായിരുന്നു. സ്കൂളിലേക്ക് കുട്ടികളെ പിക്ക് ചെയ്ത് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർക്കെല്ലാം ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement