ചോദ്യത്തിന് കോഴ: എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകില്ലെന്ന് തൃണമൂൽ എംപി മഹുവ മൊയ്‌ത്ര
- Published by:Anuraj GR
- trending desk
Last Updated:
നേരത്തെ നിശ്ചയിച്ചതുപ്രകാരം തന്റെ നിയോജക മണ്ഡലത്തിൽ ചില പരിപാടികൾ ഏറ്റെടുത്തതിനാൽ അന്നേദിവസം ഹാജരാക്കാൻ ആകില്ല എന്നാണ് മൊയ്‌ത്ര അറിയിച്ചിരിക്കുന്നത്
പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഒക്ടോബർ 31 ന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് മഹുവ മൊയ്‌ത്ര. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എം പിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവെച്ചു തുടങ്ങിയ പരാതികളാണ് കമ്മിറ്റി നിലവിൽ അന്വേഷിക്കുന്നത്.
കൂടാതെ ഒക്‌ടോബർ 31- ന് തനിക്ക് ഹാജരാകാൻ കഴിയാത്തതിനുള്ള കാരണവും മഹുവ മൊയ്‌ത്ര വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചതുപ്രകാരം തന്റെ നിയോജക മണ്ഡലത്തിൽ ചില പരിപാടികൾ ഏറ്റെടുത്തതിനാൽ അന്നേദിവസം ഹാജരാക്കാൻ ആകില്ല എന്നാണ് മൊയ്‌ത്ര അറിയിച്ചിരിക്കുന്നത്. അതിനാൽ നവംബർ നാലിന് ഈ പരിപാടികൾ അവസാനിച്ചതിന് ശേഷം ഉടൻ തന്നെ സമിതിക്ക് മുമ്പാകെ ഹാജരാകുമെന്നും മൊയ്ത്ര പറഞ്ഞു.
അതേസമയം തൃണമൂൽ നേതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയുടെയും സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി ഇന്നലെ എത്തിക്സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മോദി സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യം വച്ചാണ് വ്യവസായിക്ക് വേണ്ടി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയതെന്ന് ഇരുവരും ആരോപിച്ചു.
advertisement
എന്നാൽ തന്റെ മുൻ പങ്കാളി കൂടിയായിരുന്ന അഭിഭാഷകൻ അനന്ത് ദേഹാദ്രായെ “‘പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി’ എന്നും മൊയ്ത്ര വിശേഷിപ്പിച്ചു.
മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ ഇ-മെയിൽ ഐഡി പങ്കിട്ടതിനാൽ അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് തനിക്ക് വിവരങ്ങൾ അയയ്‌ക്കാമെന്നും പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാമെന്നും സത്യവാങ്മൂലത്തിൽ ഹിരാനന്ദാനി ചൂണ്ടികാണിച്ചിരുന്നു. “ഇതുനുപുറമേ മഹുവ മൊയ്‌ത്രയ്ക്ക് ദേശീയ തലത്തിൽ പെട്ടെന്ന് പേരെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പ്രശസ്തിയിലേക്കുള്ള ഏറ്റവും ചെറിയ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും അവരോട് പറഞ്ഞു ” എന്നും ഹീരാനന്ദനി നൽകിയ പരാതിയിൽ ആരോപിച്ചു.
advertisement
അതേസമയം ഈ ആരോപണങ്ങളിൽ പാര്‍ലമെന്റ് പാനല്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് തൃണമൂല്‍ രാജ്യ സഭാ നേതാവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. മഹുവയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ തൃണമൂല്‍ നേതൃത്വം പ്രതികരിക്കാതിൽ ബിജെപി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഡെറിക് ഒബ്രിയാന്റെ പ്രതികരണം. മഹുവ മൊയ്‌ത്രയ്ക്കെതിരെയുള്ള കോഴ ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് മഹുവയ്ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
advertisement
അടുത്തിടെ വരെ മൊയ്ത്ര ലോക്സഭയില്‍ ചോദിച്ച 61 ചോദ്യങ്ങളില്‍ 50 ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ദുബെ അവകാശപ്പെട്ടു. കൂടാതെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ ഹീരാനന്ദനിയില്‍ നിന്നും ധാരാളം സമ്മാനങ്ങളും കൈക്കൂലിയും കൈപ്പറ്റി എന്നും നിഷികാന്ത് ദുബൈ ആരോപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 27, 2023 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചോദ്യത്തിന് കോഴ: എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകില്ലെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര