ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന് അക്രമി ജീവനൊടുക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ഒപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിർത്തത്. പിന്നാലെ ഇയാള്‍ സ്വയം നിറയൊഴിക്കുകയും ചെയ്തു
മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുൻ കൗൺസിലർ വിനോദ് ഘോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഘോസാൽക്കറാണ് വെടിയേറ്റ് മരിച്ചത്. അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൊറിസ് നൊരോഞ എന്നയാളാണ് വെടിവച്ചത്. പിന്നീട് അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ദൃശ്യങ്ങള്‍ എല്ലാം കാമറയില്‍ പതിഞ്ഞു.
മൗറിസിന്റെ ഓഫീസില്‍ വച്ചാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്. ഇരുവരും തമ്മിലെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അടുത്തിടെ പരിഹരിച്ചിരുന്നു. വ്യാഴാഴ്ച മൗറിസ് നൊരോഞ സാരി വിതരണ ചടങ്ങിന് അഭിഷേകിനെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് ശേഷമാണ് അഭിഷേകിനു നേരെ വെടിയുതിർത്തത്. ഇരുവരെയും ദഹിസറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
कुछ दिनों पहले महाराष्ट्र के पुलिस थाने के अंदर BJP विधायक ने गोलियां चलाई थी,
और आज Live कैमरे पर शिवसेना (UBT) के नेता Abhishek Ghosalkar पर गोलियां चलाई गयी।
ये 'जंगलराज' नही तो फिर क्या? pic.twitter.com/hySUBWWZPM
— Srinivas BV (@srinivasiyc) February 8, 2024
advertisement
ഉല്ലാസ് നഗറിൽ പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് ബി.ജെ.പി എംഎൽഎ ഗണപത് ഗെയിക്വാദ്, ഏകനാഥ് ഷിൻഡെ പക്ഷ ശിവസേന നേതാവിനെ വെടിവെച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ അക്രമം.
Summary:Former Shiv Sena UBT corporator Abhishek Ghosalkar was fired upon on Thursday by a notorious criminal Mauris Noronha in Mumbai’s IC colony over a personal dispute on Thursday evening.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
February 09, 2024 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന് അക്രമി ജീവനൊടുക്കി