'ദളിതുകളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യമാണ്'; രാഹുൽ ഗാന്ധി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രിയും പൊലീസുകാരും പറയുന്നത്. കാരണം അവരെയും മറ്റ് ധാരാളം ഇന്ത്യക്കാരെയും സംബന്ധിച്ച് അവൾ ആരുമല്ലായിരുന്നു".
ന്യൂഡൽഹി: ദളിതരെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗക്കാരെയും പലരും ഇപ്പോഴും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ ഒരു സത്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക സംഭവത്തിൽ യുപി സർക്കാരിനെ കടന്നാക്രമിച്ചു കൊണ്ട് ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവച്ചു കൊണ്ടാണ് പ്രതികരണം.
Also Read- കോടതിയിൽ പ്രതീക്ഷവെച്ച് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ കുടുംബം
'ഒരു സ്ത്രീ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. എന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് അത് നിഷേധിക്കുന്നത്' എന്ന തലക്കെട്ടോടെ പൊലീസ് നടപടികളിലെ വീഴ്ചകളെ സംബന്ധിക്കുന്ന ലേഖനമായിരുന്നു ഇത്. "ദളിതുകളെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗങ്ങളെയും മനുഷ്യരായി പോലും ധാരാളം ഇന്ത്യക്കാർ പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യം തന്നെയാണ്. ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രിയും പൊലീസുകാരും പറയുന്നത്. കാരണം അവരെയും മറ്റ് ധാരാളം ഇന്ത്യക്കാരെയും സംബന്ധിച്ച് അവൾ ആരുമല്ലായിരുന്നു". എന്നാണ് ലേഖനം പങ്കുവച്ച് രാഹുൽ ട്വീറ്റ് ചെയ്തത്.
advertisement
The shameful truth is many Indians don’t consider Dalits, Muslims and Tribals to be human.
The CM & his police say no one was raped because for them, and many other Indians, she was NO ONE.https://t.co/mrDkodbwNC
— Rahul Gandhi (@RahulGandhi) October 11, 2020
advertisement
ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് യുപിയിലെ ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത വിമർശനങ്ങളാണ് യോഗി ആദിത്യനാഥ് സർക്കാർ നേരിടുന്നത്.
പ്രതിഷേധങ്ങൾക്കൊടുവിൽ കേസ് നിലവിൽ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ദളിതുകളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യമാണ്'; രാഹുൽ ഗാന്ധി