Vantara| വന്യജീവി സംരക്ഷണത്തിനായുള്ള അനന്ത് അംബാനിയുടെ പ്രതിബദ്ധത പ്രശംസനീയം; വന്‍താരയെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
- Published by:Rajesh V
- news18-malayalam
Last Updated:
'' പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. വന്യജീവി സംരക്ഷണത്തിനായുള്ള അനന്ത് അംബാനിയുടെയും സംഘത്തിന്റെയും പ്രതിബദ്ധത പ്രശംസിക്കപ്പെടേണ്ടതാണ്. വന്‍താരയില്‍ സംരക്ഷിക്കപ്പെടുന്ന വന്യജീവികള്‍ നമ്മുടെ മനം കവരും. ഈ മനോഹരമായ സ്ഥലം വീണ്ടും സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' എന്നാണ് സച്ചിന്‍ എക്‌സില്‍ കുറിച്ചത്.
ജാംനഗര്‍ : അനന്ത് അംബാനിയുടെ വന്‍താരയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വന്യജീവികളുടെ സംരക്ഷണത്തിനായുള്ള വന്‍താരയുടെ പ്രതിബദ്ധതയേയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് ഫൗണ്ടേഷന്റെ വന്‍താര സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം. വന്‍താര സന്ദര്‍ശിച്ച പ്രധാനമന്ത്രി വന്യജീവി രക്ഷാ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വന്‍താരയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മോദി ഉദ്ഘാടനവേളയില്‍ പറഞ്ഞു.
''വന്‍താരയുടെ പരിശ്രമങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്. നമ്മുടെ ഗ്രഹത്തിലെ സഹജീവികളെ സംരക്ഷിക്കുകയെന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മ്മികമൂല്യത്തിന് ഉദാഹരണമാണ്.അതിന്റെ നേര്‍കാഴ്ചയാണ് വന്‍താര,'' മോദി എക്‌സില്‍ കുറിച്ചു.
വന്‍താരയിലെ വന്യജീവിരക്ഷാ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്‌തെന്നും സഹജീവികളെ സംരക്ഷിക്കാനുള്ള അനന്ത് അംബാനിയുടെയും സംഘത്തിന്റെയും ലക്ഷ്യത്തെ അഭിനന്ദിക്കുവെന്നും മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശരിയാണെന്ന് സച്ചിനും കൂട്ടിച്ചേര്‍ത്തു.
An effort like Vantara is truly commendable, a vibrant example of our centuries old ethos of protecting those we share our planet with. Here are some glimpses… pic.twitter.com/eiq74CSiWx
— Narendra Modi (@narendramodi) March 4, 2025
advertisement
'' പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. വന്യജീവി സംരക്ഷണത്തിനായുള്ള അനന്ത് അംബാനിയുടെയും സംഘത്തിന്റെയും പ്രതിബദ്ധത പ്രശംസിക്കപ്പെടേണ്ടതാണ്. വന്‍താരയില്‍ സംരക്ഷിക്കപ്പെടുന്ന വന്യജീവികള്‍ നമ്മുടെ മനം കവരും. ഈ മനോഹരമായ സ്ഥലം വീണ്ടും സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' എന്നാണ് സച്ചിന്‍ എക്‌സില്‍ കുറിച്ചത്.
ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സില്‍ 3,500 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മൃഗ പുനരധിവാസ കേന്ദ്രമാണ് വന്‍താര. രണ്ടായിരത്തിലധികം ജീവജാലങ്ങളും വംശനാശഭീഷണി നേരിടുന്നതുമായ 1.5 ലക്ഷത്തിലധികം ജീവജാലങ്ങളാണ് വന്‍താരയില്‍ വസിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് വന്‍താര മുന്നോട്ടുപോകുന്നത്.
advertisement
I felt the same as Hon’ble PM @narendramodi ji, when I was in Vantara earlier. The passion and commitment of Anant and his team towards wildlife conservation, is commendable.
The rescued and rehabilitated animals at Vantara touch you in a unique way and I look forward to… https://t.co/TuU98nCby1
— Sachin Tendulkar (@sachin_rt) March 5, 2025
advertisement
അടുത്തിടെ വന്‍താരയ്ക്ക് മൃഗസംരക്ഷണത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'പ്രാണി മിത്ര' ദേശീയ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ അംഗീകാരം 'കോര്‍പ്പറേറ്റ്' വിഭാഗത്തിലാണ് വന്‍താര സ്വന്തമാക്കിയത്.
അതേസമയം തന്റെ പിതാവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണും അമ്മയുമായ നിത അംബാനിയും തന്റെ ഈ സ്വപ്നത്തെ പിന്തുണച്ചുവെന്നും അനന്ത് അംബാനി വ്യക്തമാക്കി.
'' വന്യജീവികളെ സ്‌നേഹിക്കുന്നവരില്‍ ഒരാളാണ് എന്റെ അച്ഛന്‍. കുട്ടിക്കാലത്ത് ആഫ്രിക്ക, രണഥംഭോര്‍, കന്‍ഹ, കാസിരംഗ, ബാന്ധവ്ഗഢ്, എന്നിവിടങ്ങളിലെ വനങ്ങളിലേക്കാണ് ഞങ്ങള്‍ കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിച്ചിരുന്നത്. വനങ്ങളിലേക്കാണ് അദ്ദേഹം അവധിക്കാലത്ത് ഞങ്ങളെ കൊണ്ടുപോയിരുന്നത്. അച്ഛനും അമ്മയും തന്നെയാണ് വന്യജീവി സംരക്ഷണമെന്ന ഈ ആശയത്തിന് പ്രചോദനം. വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമത്തിനായി ധാരാളം പേര്‍ ഇന്ന് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു,'' അനന്ത് അംബാനി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jamnagar,Jamnagar,Gujarat
First Published :
March 05, 2025 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Vantara| വന്യജീവി സംരക്ഷണത്തിനായുള്ള അനന്ത് അംബാനിയുടെ പ്രതിബദ്ധത പ്രശംസനീയം; വന്‍താരയെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍