'ഈ നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും വിജയകരമായ ജനകീയ മുന്നേറ്റം'; സ്വച്ഛ് ഭാരത് പത്താം വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷിക വേളയിലാണ് അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തിയ ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ മാത്രമെ ഇന്ത്യയെ ശുചീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷിക വേളയിലാണ് അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൂട്ടായ പരിശ്രമത്തിലൂടെ സ്വച്ഛ് ഭാരത് പദ്ധതിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പരിപാടിയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'' കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പലരും സ്വച്ഛ് ഭാരത് മിഷന്‍ ഏറ്റെടുത്തു. ഈ പദ്ധതിയുടെ ലക്ഷ്യം നിറവേറ്റാനായി മുന്നോട്ടുവന്ന എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. സ്വച്ഛ് ഭാരത് മിഷനെ ഒരു ജനകീയ വിപ്ലവമാക്കി മാറ്റിയത് നിങ്ങളാണ്,'' പ്രധാനമന്ത്രി പറഞ്ഞു.'' ഈ സുപ്രധാനഘട്ടത്തില്‍ 10000 കോടിരൂപയുടെ ശുചീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. മിഷന്‍ അമൃതിന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ ജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കും. നമാമി ഗംഗ, ബയോഗ്യാസ് നിര്‍മാണത്തിനായുള്ള ഗോവര്‍ധന്‍ പദ്ധതി തുടങ്ങിയവയെല്ലാം സ്വച്ഛ് ഭാരത് മിഷനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും,'' പ്രധാനമന്ത്രി പറഞ്ഞു.
advertisement
സ്വച്ഛ് ഭാരത് വെറും ശുചീകരണ പദ്ധതി മാത്രമല്ലെന്നും അതിലൂടെ രാജ്യത്തെ സമൃദ്ധിയിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മിച്ചതിലൂടെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്വച്ഛ് ഭാരത് പദ്ധതി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും വിജയകരമായ ജനകീയ മുന്നേറ്റമാണ് സ്വച്ഛ് ഭാരത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ബുധനാഴ്ച നടന്ന ശുചീകരണ യജ്ഞത്തില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്വച്ഛ് ഭാരത് പദ്ധതിയോട് അനുബന്ധിച്ച് ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 2014ല്‍ ഗാന്ധിജയന്തി ദിനത്തിലാണ് സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് മോദിസര്‍ക്കാര്‍ തുടക്കമിട്ടത്.
advertisement
'' ഗാന്ധി ജയന്തി ദിനത്തില്‍ എന്റെ ചെറിയ കൂട്ടുകാരോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കാളിയാകുകയാണ്,'' എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.'' സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചിട്ട് ഇന്നേക്ക് പത്ത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പദ്ധതി വലിയ വിജയമാക്കിത്തീര്‍ത്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു,'' എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മദിനം ഒക്ടോബര്‍ രണ്ടിനാണ്. ഈയവസരത്തില്‍ അദ്ദേഹത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മോദി പറഞ്ഞു. '' രാജ്യത്തെ സൈനികര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് അദ്ദേഹം. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയയാളാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി,'' എന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഈ നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും വിജയകരമായ ജനകീയ മുന്നേറ്റം'; സ്വച്ഛ് ഭാരത് പത്താം വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ?
താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ?
  • താലിബാൻ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നു.

  • മുത്താഖി-ജയ്ശങ്കര്‍ കൂടിക്കാഴ്ചയിൽ താലിബാനുമായുള്ള ബന്ധം, ഭീകരവാദം, വ്യാപാരം തുടങ്ങിയവ ചര്‍ച്ചയാകും.

  • മുത്താഖി ഇന്ത്യയില്‍ നിന്ന് വൈദ്യശാസ്ത്രം, അടിസ്ഥാന വികസനം, വികസന സംരംഭങ്ങള്‍ എന്നിവയില്‍ സഹകരണം തേടും.

View All
advertisement