എല്ലാ സര്‍ക്കാര്‍ ചടങ്ങുകളും പെണ്‍കുട്ടികളെ ആരാധിച്ചു കൊണ്ട് തുടങ്ങണം; പുതിയ ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ

Last Updated:

'ലാഡ്ലി ലക്ഷ്മി' അടക്കം പെൺകുട്ടികൾക്കായി നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ശിവരാജ് സിംഗ് സർക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഭോപ്പാൽ: സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന എല്ലാ ചടങ്ങുകളും പെണ്‍കുട്ടികളുടെ ആരാധന നടത്തിക്കൊണ്ട് കൊണ്ട് തുടങ്ങണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ സർക്കാര്‍ സ്ഥാപനങ്ങൾക്കും കൈമാറിയിട്ടുണ്ട്. ഉത്തരവ് കൃത്യമായി തന്നെ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്‍റ് നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ചെറിയ പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ടാവും എല്ലാ സർക്കാർ ചടങ്ങുകളും ആരംഭിക്കുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. സംസ്ഥാനത്തെ ചെറിയ പെണ്‍മക്കൾ ചൗഹാനെ ആദരവോടെ 'മാമ'എന്നാണ് വിളിക്കുന്നത്. സ്ത്രീകൾ സഹോദരൻ എന്നും. ഈ വിളികൾ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'ലാഡ്ലി ലക്ഷ്മി' അടക്കം പെൺകുട്ടികൾക്കായി നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ശിവരാജ് സിംഗ് സർക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പെണ്‍കുട്ടി ജനിക്കുമ്പോൾ തന്നെ സംസ്ഥാന സര്‍ക്കാർ കുട്ടിയുടെ പേരിൽ 1.18ലക്ഷം രൂപ നിക്ഷേപിക്കുന്നതാണ് ലാഡ്ലി ലക്ഷ്മി പദ്ധതി. പിന്നീട് പലഘട്ടങ്ങളിലായി ഈ തുക കുട്ടിയുടെ കുടുംബത്തിന് കൈമാറും.
മലയാളം വാർത്തകൾ/ വാർത്ത/India/
എല്ലാ സര്‍ക്കാര്‍ ചടങ്ങുകളും പെണ്‍കുട്ടികളെ ആരാധിച്ചു കൊണ്ട് തുടങ്ങണം; പുതിയ ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ
Next Article
advertisement
Horoscope November 21 | ആത്മപരിശോധനയ്ക്കുള്ള സമയമാണ് ; ആശയവിനിമയങ്ങളിൽ വ്യക്തത പുലർത്തുക : ഇന്നത്തെ രാശിഫലം അറിയാം
Horoscope November 21 | ആത്മപരിശോധനയ്ക്കുള്ള സമയമാണ് ; ആശയവിനിമയങ്ങളിൽ വ്യക്തത പുലർത്തുക : ഇന്നത്തെ രാശിഫലം അറിയാം
  • എല്ലാ രാശിക്കാർക്കും ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ നൽകും

  • മീനം രാശിക്കാർക്ക് പോസിറ്റീവ് അനുഭവങ്ങൾ പ്രതീക്ഷിക്കാം

  • കുംഭം രാശിക്കാർക്ക് വെല്ലുവിളികൾ നേരിടേണ്ടി വരും

View All
advertisement