BCCI |വാഴ്ത്തപ്പെടാത്ത ഹീറോകള്‍ക്കായി; ഗ്രൗണ്ട് സ്റ്റാഫിനും ക്യുറേറ്റര്‍മാര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Last Updated:

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിക്കുന്നത്.

മുംബൈ: ഐപിഎല്‍ 15ആം സീസണിന് വേദിയായ ആറ് സ്റ്റേഡിയങ്ങളിലെ ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. എല്ലാവര്‍ക്കുമായി 1.25 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പൂനെ എന്നീ സ്റ്റേഡിയങ്ങളിലാണ് സീസണില്‍ കൂടുതല്‍ മത്സരങ്ങള്‍ നടന്നത്. ഈ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും പ്ലേഓഫ് നടന്ന ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനല്‍ വേദിയായ അഹമ്മദാബാദിനും 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം നല്‍കുക.
advertisement
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിക്കുന്നത്.
advertisement
കോവിഡിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ മാത്രമായി ലീഗ് മത്സരങ്ങള്‍ ഒതുക്കിയത്. മഹാരാഷ്ട്രയിലെ നാല് വേദികളില്‍ മാത്രമായി എഴുപതോളം മത്സരങ്ങളാണ് ഈ സീസണില്‍ നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
BCCI |വാഴ്ത്തപ്പെടാത്ത ഹീറോകള്‍ക്കായി; ഗ്രൗണ്ട് സ്റ്റാഫിനും ക്യുറേറ്റര്‍മാര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement