IPL 2020 | ബെൻ സ്റ്റോക്ക്സിനും രക്ഷിക്കാനായില്ല; ഡൽഹിക്കെതിരെ രാജസ്ഥാന് തോൽവി

Last Updated:

ടീമിന്‍റെ ടോപ്സ്കോററായെങ്കിലും വിജയത്തിലേക്ക് നയിക്കാൻ സ്റ്റോക്ക്സിന് സാധിച്ചില്ല. 41 റൺസാണ് സ്റ്റോക്സ്സ് നേടിയത്.

ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തോൽവി. ഡൽഹി ക്യാപിറ്റലിനെതിരെ റൺസിനാണ് രാജസ്ഥാൻ തോറ്റത്. ഡൽഹി ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത രാജസ്ഥാൻ ഇന്നിംഗ്സ് 20 ഓവറിൽ എട്ടിന് 148 റൺസ് എന്ന നിലയിൽ അവസാനിച്ചു. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 22 റൺസാണ് വേണ്ടിയിരുന്നതെങ്കിലും രാജസ്ഥാന് 9 റൺസ് മാത്രമാണ് നേടാനായത്.
ഇംഗ്ലണ്ടിന്‍റെ സൂപ്പർതാരം ബെൻ സ്റ്റോക്ക്സ് ക്വറന്‍റീൻ പൂർത്തിയാക്കിയശേഷം രാജസ്ഥാനുവേണ്ടി കളിക്കാനിറങ്ങി. ടീമിന്‍റെ ടോപ്സ്കോററായെങ്കിലും വിജയത്തിലേക്ക് നയിക്കാൻ സ്റ്റോക്ക്സിന് സാധിച്ചില്ല. 41 റൺസാണ് സ്റ്റോക്സ്സ് നേടിയത്. മലയാളി താരം സഞ്ജു വി സാംസൺ 25 റൺസും റോബിൻ ഉത്തപ്പ 32 റൺസും നേടി. 18 പന്തിൽ 14 റൺസ് മാത്രമെടുത്ത് പുറത്താകാതെ നിന്ന തെവാതിയയെക്ക് ഇത്തവണ രക്ഷകനാകാൻ സാധിച്ചില്ല. രണ്ടുവിക്കറ്റ് വീതമെടുത്ത ദേശ്പാണ്ഡെ, നോർട്ട്ജെ എന്നിവരും നാലോവറിൽ 17 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റെടുത്ത ആർ അശ്വിനും ഡൽഹി നിരയിൽ തിളങ്ങി.
advertisement
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഡൽഹിക്കുവേണ്ടി ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവർ അർദ്ധസെഞ്ച്വറി നേടി. ധവാൻ 57 റൺസെടുത്തപ്പോൾ അയ്യർ 53 റൺസെടുത്തു. രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചർ മൂന്നും ഉനദ്കട്ട് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഈ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. എട്ടു കളികളിൽ 12 പോയിന്‍റാണ് ഡൽഹിക്കുള്ളത്. അതേസമയം ആറു പോയിന്‍റ് മാത്രമുള്ള രാജസ്ഥാൻ റോയൽസ് ഏഴാം സ്ഥാനത്താണ്. രാജസ്ഥാൻ അടുത്ത മത്സരതതിൽ ആർസിബിയെയും ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സിനെയും നേരിടും.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | ബെൻ സ്റ്റോക്ക്സിനും രക്ഷിക്കാനായില്ല; ഡൽഹിക്കെതിരെ രാജസ്ഥാന് തോൽവി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement