IPL 2021 | മാക്‌സ്‌വെല്‍ തിരികൊളുത്തി എബിഡി കത്തിക്കയറി; കൊല്‍ക്കത്തയ്ക്ക് 205 റണ്‍സിന്റെ വിജയലക്ഷ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും എ ബി ഡിവിലിയേഴ്സിന്റേയും മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍. അര്‍ധ സെഞ്ചുറികള്‍ നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും എ ബി ഡിവിലിയേഴ്സിന്റേയും മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്.
49 പന്തുകള്‍ നേരിട്ട മാക്‌സ്‌വെല്‍ മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അവസാന ഓവറുകളില്‍ തകര്‍ത്ത ഡിവില്ലിയേഴ്‌സ് വെറും 34 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു. മാക്‌സ്‌വെല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ പിന്തുണ നല്‍കിക്കൊണ്ട് എ ബി ഡിവില്ലിയേഴ്സ് താരത്തിന് സ്‌ട്രൈക്ക് കൈമാറിക്കൊണ്ടിരുന്നു. മാക്‌സ്‌വെല്‍ പുറത്തായതിന് ശേഷം തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന്റെ സ്‌കോറിനെ 200 കടത്തി. അവസാന അഞ്ച് ഓവറില്‍ 70 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.
advertisement
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ സ്‌കോര്‍ ആറില്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിരാട് കോലിയെ (5) വരുണ്‍ ചക്രവര്‍ത്തി മടക്കി. രാഹുല്‍ ത്രിപാഠിയുടെ ഉജ്ജ്വല ക്യാച്ചിലാണ് ബാംഗ്ലൂര്‍ നായകന്‍ പുറത്തായത്. പിന്നാലെ അതേ ഓവറില്‍ തന്നെ രജത് പാട്ടീധറിനെയും (1) വരുണ്‍ പുറത്താക്കി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ - ദേവ്ദത്ത് പടിക്കല്‍ സഖ്യമാണ് ബാംഗ്ലൂരിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കാത്തത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 28 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പടിക്കലിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
advertisement
പടിക്കല്‍ പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്‌സ്, മാക്‌സ്വെല്ലിനൊപ്പം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അഞ്ചാം വിക്കറ്റില്‍ കൈല്‍ ജാമിസണൊപ്പം ഡിവില്ലിയേഴ്‌സ് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജാമിസണ്‍ നാലു പന്തില്‍ നിന്ന് 11 റണ്‍സോടെ പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റ് നേടി.
Location :
First Published :
April 18, 2021 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മാക്‌സ്‌വെല്‍ തിരികൊളുത്തി എബിഡി കത്തിക്കയറി; കൊല്‍ക്കത്തയ്ക്ക് 205 റണ്‍സിന്റെ വിജയലക്ഷ്യം