IPL 2020| മുംബൈ ഇന്ത്യൻസിനായി 150 മത്സരങ്ങൾ; കീറോൺ പൊള്ളാർഡിന് ആദരവുമായി ടീം

Last Updated:

അദ്ദേഹം വെറുമൊരു കളിക്കാരനല്ലെന്നും അദ്ദേഹം ഒരു വികാരമാണെന്നുമാണ് പൊള്ളാർഡിനെ കുറിച്ച് മുംബൈ ഇന്ത്യൻസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചിരിക്കുന്നത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനായി 150 മത്സരങ്ങൾ പൂർത്തിയാക്കി വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഇന്നത്തെ മത്സരത്തോടെയാണ് പൊള്ളാർഡ് മുംബൈയ്ക്കായി 150 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
2010ൽ ഫിറോസ് ഷാ കോട് ല സ്റ്റേഡിയത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരായ മത്സരത്തിലാണ് പൊള്ളാർഡ് മുംബൈക്കായി അരങ്ങേറിയത്. മുംബൈ നാല് തവണ കിരീടം ചൂടിയപ്പോഴും പൊളളാർഡ് ടീമിൽ ഉണ്ടായിരുന്നു.
149 മത്സരങ്ങളിൽ നിന്നായി 2773 റണ്‍സ് നേടിയിട്ടുണ്ട് പൊള്ളാർഡ്. 146.64 സ്‌ട്രൈക്ക് റേറ്റും 28.58 ആവറേജുമുള്ള താരം 14 അര്‍ധ സെഞ്ചുറികള്‍ നേടി. 56 വിക്കറ്റുകളും താരം വീഴ്ത്തി.
advertisement
150 മത്സരങ്ങൾ പൂർത്തിയാക്കിയ പൊള്ളാർഡിനെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുമ്പ് മുംബൈ ടീം ആദരിച്ചു. 150 എന്ന് എഴുതിയ ടീം ജയ്സി നൽകിയാണ് പൊള്ളാർഡിനെ ആദരിച്ചത്. അദ്ദേഹം വെറുമൊരു കളിക്കാരനല്ലെന്നും അദ്ദേഹം ഒരു വികാരമാണെന്നുമാണ് പൊള്ളാർഡിനെ കുറിച്ച് മുംബൈ ഇന്ത്യൻസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി പൊള്ളാർഡ് ടീമിന് നൽകുന്ന സംഭാവനകളെ നായകൻ രോഹിത് ശർമ പുകഴ്ത്തി. പൊള്ളാർഡിനെപ്പോലൊരാൾ ടീമിലിള്ളത് എല്ലായ്പ്പോഴും നല്ലതാണെന്ന് രോഹിത് ശർമ പറഞ്ഞു. അദ്ദേഹം തങ്ങളെ സംബന്ധിച്ച് വലിയ കളിക്കാരനാണെന്നും രോഹിത് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| മുംബൈ ഇന്ത്യൻസിനായി 150 മത്സരങ്ങൾ; കീറോൺ പൊള്ളാർഡിന് ആദരവുമായി ടീം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement